Tag: Foodies Mojo

മഴയായാലും വെയിലായാലും ഫുഡീസ് മോജോ ഓടിയെത്തും

ഭക്ഷണം പാഴ്‌സലായി മാത്രം നല്‍കുന്ന ഫുഡ് എവേ ട്രക്കുകള്‍ കൊച്ചിയിലെ നഗരവീഥിയിലും ഓടിത്തുടങ്ങിയിരിക്കുന്നു. ഫുഡ് ഓണ്‍ വീല്‍സ് എന്ന സങ്കല്‍പത്തിന്റെ ഡിസൈനര്‍ രൂപമാണ് ഫുഡ് ട്രക്കുകള്‍. ആള്‍ത്തിരക്കുള്ളയിടത്ത്,ഭക്ഷണം കഴിക്കാന്‍ ആളുകള്‍ ഇഷ്ടപ്പെടുന്നൊരു സമയത്ത് നിര്‍ത്തിയിടുക. ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണം ചൂടോടെ പാകം ചെയ്ത് പൊതിഞ്ഞുകൊടുക്കുക ഇതാണ് ടേക്ക് എവേ ഫുഡ് ട്രക്ക്.ഭക്ഷണം പാകം ചെയ്യലും പൊതിഞ്ഞു നല്‍കലും പണം വാങ്ങലും ട്രക്കിനുള്ളില്‍ തന്നെ.   കടയുടമയും ഉപഭോഗ്താവും തമ്മില്‍ കൊടുക്കല്‍ വാങ്ങല്‍ മാത്രം. ഇരിക്കാന്‍ ഇരിപ്പിടങ്ങള്‍ ഇല്ല. ഇരുന്ന് കഴിച്ചാല്‍ മാത്രമല്ലേ മാലിന്യം ഉണ്ടാവുകയുള്ളൂ. വഴിയിലെ മാലിന്യം ഒഴിവാക്കുകയെന്നതാണ് ഫുഡ് ട്രക്കുകളുടെ ലക്ഷ്യം. കൊച്ചി നഗരത്തിലെ വൈകുന്നേരങ്ങളില്‍ തിരക്കേറുന്ന മൂന്നിടങ്ങള്‍- ചാത്യാത്ത് റോഡ് ക്വീന്‍സ് വാക്ക് വേ, പനമ്പിള്ളി നഗര്‍ വാക്വേ, സുഭാഷ് പാര്‍ക്ക്. വൈകിട്ടു കുടുംബവുമൊന്നിച്ചു നടക്കാനെത്തി രാത്രിയാകുന്നതോടെ വീട്ടിലേക്കു മടങ്ങുന്നവര്‍. ഇതു കണ്ടറിഞ്ഞാണു നഗരത്തിലെ ആദ്യത്തെ ടേക്ക് എവേ ഫുഡ് ട്രക്ക് ക്വീന്‍സ് വാക്‌വേയില്‍ തുടങ്ങിയത്. നഗരത്തിലെ ആദ്യത്തെ ... Read more