Tag: chawri bazar

ഒന്നാം നമ്പര്‍ ഗലിയിലെ അത്ഭുതങ്ങള്‍

(രുചിയേറിയ ഭക്ഷണങ്ങള്‍ ഒരുക്കി കാത്തിരിക്കുകയാണ് പഴയ ഡല്‍ഹിയിലെ ഗലികള്‍.  ആ രുചിപ്പെരുമയെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെ എ സലിം എഴുതുന്നു) ഡല്‍ഹിയിലെ പൗരാണിക നഗരത്തിന് കാര്‍പ്പാത്തിയന്‍ കഥകളിലെന്ന പോലെ ജീവന്‍വയ്ക്കുന്ന രാത്രികളിലൊന്നിലാണ് ചൗരിബസാറിലെ മീര്‍സാഗാലിബിനടുത്തുള്ള ഉസ്താദ് മൊയിനുദ്ദീന്‍റെ ധാബയിലേക്ക് ചെല്ലുന്നത്. ധാബയെന്നാല്‍ കടമുറിയൊന്നുമില്ല. കടവരാന്തയില്‍ അടുപ്പുകൂട്ടി മുയിനുദ്ദീന്‍ ഇരിക്കുന്നു. പിന്നില്‍ വേണമെങ്കില്‍ ഇരിക്കാന്‍ കാലിളകിയ രണ്ടുബെഞ്ചുകളിട്ട മുറിയുണ്ട്. തിരക്കായിരുന്നു അവിടെയും. മൊയിനുദ്ദീന്‍ കനല്‍ കൂട്ടുന്നതെയുള്ളു. പാത്രത്തിലെ രഹസ്യക്കൂട്ടുകള്‍ അയാള്‍ നീണ്ട കമ്പിയിലേക്ക് മന്ത്രവിദ്യപോലെ തേച്ചു പിടിപ്പിച്ചു. കൂര്‍ത്ത കമ്പി കനലിലേക്ക് നീണ്ടു. ഇലപ്പാത്രത്തിലിട്ടു തന്ന ബീഫ് കബാബിന് നാവില്‍ കടല്‍ തീര്‍ക്കുന്ന രുചി. പഴയ ഡല്‍ഹിയിലെ രാവേറെച്ചെന്നാലും മരിക്കാത്ത ഇടുങ്ങിയ ഗലികളില്‍ മുഗള്‍ കാല ഭക്ഷണ രീതിയുടെ പൊടിയരണ്ട തുടര്‍ച്ചയുണ്ട്. ആള്‍ക്കൂട്ടം തട്ടിത്തിരക്കി കടന്നു പോകുന്ന വൃത്തികെട്ട ഗലികള്‍ മടുപ്പിക്കുമെങ്കിലും തിരിച്ചുചെല്ലാന്‍ പ്രേരിപ്പിക്കുന്ന പ്രലോഭനം. വിലക്കുറവിന്‍റെ ആകര്‍ഷണം മാത്രമല്ലത്. പഴയഭക്ഷണം കാപട്യംപൂണ്ട അതിവിനയത്തിന്‍റെ ചേരുവയുമായി വലിയ വിലയ്ക്ക് വിളമ്പുന്ന കൊണാട്ട്‌പ്ലേസിലെ മുഷ്‌ക്കും ... Read more