Tag: Artocarpus hirsutus

ആഞ്ഞിലിച്ചക്കയെ സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍: മന്ത്രി വി എസ് സുനില്‍കുമാറിന്‍റെ പ്രതികരണം ടൂറിസം ന്യൂസ്‌ ലൈവിനോട്

ആഞ്ഞിലിച്ചക്ക സംരക്ഷിക്കാന്‍ കാര്‍ഷിക വകുപ്പ് പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നുണ്ടെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. ആഞ്ഞിലിച്ചക്കയുടെ സംരക്ഷണത്തിന് സമൂഹ മാധ്യമങ്ങളില്‍ ആവശ്യം ശക്തമായത്തിന്‍റെ പശ്ചാത്തലത്തില്‍ ടൂറിസം ന്യൂസ്‌ ലൈവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്‍റെ തനതു ഫലങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നുള്ളതുകൊണ്ടാണ് കൃഷിവകുപ്പ് ചക്കയെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചത്. ജനങ്ങള്‍ക്ക്‌ നമ്മുടെ നാട്ടു പഴങ്ങളുടെ ഗുണത്തെകുറിച്ചും രുചിയെകുറിച്ചും വിപണിയെ കുറിച്ചും അറിവുണ്ടാകണം. അതിനാണ് കേരളത്തിന്‍റെ തനതു ഫലങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. ചക്കയെ കൂടാതെ ആഞ്ഞിലിച്ചക്ക, ആത്തച്ചക്ക, വൈറ്റ് ചെറി, കാരപ്പഴം തുടങ്ങിയ പഴങ്ങളുടെ സംരക്ഷണത്തിനും ഇവയെ പ്രോത്സാഹിപ്പിക്കാനും കൃഷിവകുപ്പ് പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നുണ്ട്. ഇത്തരം നാടന്‍ രുചികളെ പ്രോല്‍സാഹിപ്പിക്കുന്നതിലൂടെ നമ്മുക്ക് ഭക്ഷ്യസുരക്ഷ കൈവരിക്കാന്‍ പറ്റുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആഞ്ഞിലിച്ചക്കയെ അവഗണിക്കുന്നതിനെതിരെ യുഎന്‍ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയിരുന്നു. വാഷിംഗ്ടൺ ആപ്പിൾ തൊട്ട് ന്യൂസിലൻഡിലെ കിവി ഫ്രൂട്ട് വരെ, മലേഷ്യൻ രംബുത്താൻ മുതൽ തായ്‌ലൻഡിലെ ഡ്രാഗൺ ഫ്രൂട്ട് വരെ ... Read more

കണികാണാം ആഞ്ഞിലിച്ചക്ക നിറഞ്ഞ വിഷു

(കേരളത്തില്‍ വ്യാപകമായിരുന്ന ആഞ്ഞിലിച്ചക്കകള്‍ എവിടെപ്പോയി? ആഞ്ഞിലിചക്കയുടെ സംരക്ഷണത്തിനും വ്യാപനത്തിനും സോഷ്യല്‍മീഡിയയില്‍ ആവശ്യം ശക്തമാവുകയാണ്. വയനാട് ജില്ലാ ക്ഷീര വികസന ഓഫീസര്‍ ഹര്‍ഷ വി എസിന്‍റെ ഫേസ് ബുക്ക്  പോസ്റ്റ്‌ വായിക്കാം.) ആഞ്ഞിലി ചക്കയുടെ മധുരം നാട്ടുപഴങ്ങൾ ഏറെ തേടിപ്പിടിച്ച, കുട്ടിക്കാലം. മാങ്ങയും ചക്കയും പേരയ്ക്കയും ചെറുപഴവും കഴിഞ്ഞാൽ, ഏറ്റവും അധികം കഴിച്ച പഴരുചി, ആഞ്ഞിലി ചക്കയുടേതായിരുന്നു. വിളഞ്ഞു പഴുത്ത ആഞ്ഞിലി ചക്കകൾ, വളരെ ഉയരത്തിൽ നിന്നും, പറിച്ചെടുക്കുക എന്നത് സാഹസികമായിരുന്നു. അടർന്നു മാറി വേർപെട്ടുപോകാതെ, പഴുത്ത ഒരു ആഞ്ഞിലി ചക്ക കയ്യിൽ കിട്ടുവാൻ കൊതിച്ച, ഒരുപാട് അവധിക്കാലങ്ങൾ. മത്സരിച്ചു കഴിച്ച പഴങ്ങളുടെ കണക്കിനായി, സൂക്ഷിച്ചു വച്ച, ചെറിയ ചക്കകുരുക്കൾ. ആഞ്ഞിലി മരങ്ങൾക്ക് ‘ഉയരം കൂടുന്തോറും’, ‘കിട്ടാക്കനിയായ’ പഴങ്ങൾക്കു രുചിയും കൂടി. വാങ്ങി കഴിക്കാൻ കഴിയുന്ന പഴങ്ങളുടെ എണ്ണം കൂടി വന്നപ്പോൾ, വളരെ ഉയരത്തിൽ നിൽക്കുന്ന, ആഞ്ഞിലി ചക്കകൾ, എത്തിപ്പിടിക്കാൻ കൈകൾ മറന്നും തുടങ്ങിയിരുന്നു. മൂപ്പെത്താതെ കൊഴിഞ്ഞു വീഴുന്ന ആഞ്ഞിലിയുടെ ചക്കത്തിരികൾ, വിഷുവിന് ... Read more

ആഞ്ഞിലിച്ചക്കയെ അവഗണിക്കുന്നതിനെതിരെ മുരളി തുമ്മാരുകുടി

(കേരളത്തില്‍ വ്യാപകമായിരുന്ന ആഞ്ഞിലിച്ചക്കകള്‍ എവിടെപ്പോയി? ആഞ്ഞിലിചക്കയുടെ സംരക്ഷണത്തിനും വ്യാപനത്തിനും സോഷ്യല്‍മീഡിയയില്‍ ആവശ്യം ശക്തമാവുകയാണ്. യുഎന്‍ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ വായിക്കാം.) കൃഷി ശാസ്ത്രജ്ഞരോട് കലിപ്പ്… അബുദാബി സന്ദർശനത്തിന്റെ ഹൈലൈറ്റ് ലുലുമാളിൽ നിന്നും കിട്ടിയ ചക്കപ്പഴം ആയിരുന്നു. പക്ഷെ മിസ് ചെയ്യുന്നത് ആഞ്ഞിലി ചക്കയാണ്. തുമ്മാരുകുടിയിൽ വീടിന് ചുറ്റും ആഞ്ഞിലി മരങ്ങൾ ഉണ്ടായിരുന്നു. അവധിക്കാലം ആയാൽ അതിൽ നിറയെ പഴങ്ങൾ. അല്പം കുട വയർ ഒക്കെ അന്നേ ഉണ്ട്, എന്നാലും ചേട്ടന്മാരോടും (ചേച്ചിമാരോടും), ബന്ധുക്കളോടും ഒക്കെ ഒപ്പം ഞാനും അതിൽ വലിഞ്ഞു കയറും, മരത്തിലിരുന്നു തന്നെ പഴം ശാപ്പിടും. ഇത് ഒരു മനോഹരമായ ഓർമ്മയാണ്. കാലം കഴിഞ്ഞു, ഞാൻ വലുതായി, തുമ്മാരുകുടി വിട്ടു. മരങ്ങളും വലുതായി പക്ഷെ മരങ്ങൾ അവിടെ തന്നെ ഉണ്ട്. പക്ഷെ മരത്തിൽ കയറാനുള്ള എൻ്റെ കഴിവും ധൈര്യവും ഒക്കെ പോയി. പഴയതു പോലെ കുട്ടികളെ മരത്തിൽ കയറാൻ പോയിട്ട് പറമ്പിൽ പോകാൻ ... Read more