Tag: arthungal

മതമൈത്രിയുടെ കേരള മാതൃകയ്ക്ക് സോഷ്യല്‍ മീഡിയയുടെ കയ്യടി. അര്‍ത്തുങ്കല്‍ പള്ളിയിലെ അയ്യപ്പപൂജ വൈറലാകുന്നു

ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിവാക്കിയാല്‍ കേരളം മതമൈത്രിയുടെ കേന്ദ്രമാണ്. വിവിധ ജാതി മത വിഭാഗങ്ങള്‍ ഇവിടെ സാഹോദര്യത്തോടെ കഴിയുന്നു. ഉത്സവങ്ങളും പെരുന്നാളുകളും സര്‍വമതസ്ഥരും ഒന്നിച്ച് ആഘോഷിക്കുന്ന ഇടമാണ് കേരളം. അര്‍ത്തുങ്കല്‍ പള്ളിയിലെ അയ്യപ്പപൂജയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. പള്ളിക്കുള്ളിലാണ് പൂജ. വീഡിയോ കണ്ട പലരും അത്ഭുതം കൂറി. എന്നാല്‍ അര്‍ത്തുങ്കല്‍ നിവാസികള്‍ക്ക് ഇത് വല്യ അത്ഭുതമല്ല. വാവര്‍ പള്ളി പോലെ ശബരിമലയുമായി അഭേദ്യബന്ധമാണ് അര്‍ത്തുങ്കലിനും. ശബരിമല ദര്‍ശന ശേഷം അയ്യപ്പന്മാര്‍ മാലയൂരുന്ന സ്ഥലമാണ് അര്‍ത്തുങ്കല്‍ പള്ളി. സെന്റ്‌ സെബാസ്റ്റ്യന്‍ പള്ളി എന്നറിയപ്പെടുന്ന അര്‍ത്തുങ്കലില്‍ മണ്ഡല-മകരവിളക്ക്‌ കാലത്ത് അയ്യപ്പ ഭക്തരുടെ ഒഴുക്കാണ്. അര്‍ത്തുങ്കല്‍ വെളുത്തയച്ചനും അയ്യപ്പനും ചീരപ്പന്‍ചിറയില്‍ കളരി പഠിച്ചിരുന്നു എന്നും അവിടെ വെച്ച് ഇരുവരും സുഹൃത്തുക്കളായെന്നുമാണ്‌ ഐതിഹ്യം.