Tag: സോളോ യാത്ര

സ്ത്രീ യാത്രികര്‍ക്ക് ഒറ്റയ്ക്ക് പോകാന്‍ പറ്റിയ ഇടങ്ങള്‍

ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതു പോലെ ത്രില്ലിംഗായ മറ്റൊരു കാര്യമില്ല. സോളോ യാത്ര എന്നുപറയുമ്പോള്‍ പൊതുവേ പുരുഷന്മാര്‍ക്കാണ് പലരും പ്രാധാന്യം കൊടുക്കുന്നത്. എന്നാല്‍ സോളോ യാത്രകള്‍ നടത്തുന്നതില്‍ സ്ത്രീകളും പുറകോട്ടല്ല. സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ പറ്റിയ നിരവധി സ്ഥലങ്ങള്‍ ഉണ്ട്. ഇങ്ങനെയുള്ള അഞ്ച് സ്ഥലങ്ങളാണ് താഴെ പറയുന്നത്. ഐസ്ലാന്‍ഡ് ഗ്ലോബല്‍ പീസ് ഇന്‍ഡക്‌സ് പട്ടികയില്‍ ഒന്നാമതാണ് ഐസ്ലാന്‍ഡ്. അതുകൊണ്ടു തന്നെ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് പറ്റിയൊരു ഇടമാണ് ഇത്. തലസ്ഥാന നഗരമായ റെയ്ക്ജാവിക്കിന്റെ ജനസംഖ്യ 1,20,000 മാത്രമാണ്. കുറ്റകൃത്യങ്ങള്‍ കുറവായതിനാല്‍ രാത്രിയും പകലും ഇവിടെ സുരക്ഷിതമായി കറങ്ങി നടക്കാം. തായ്‌ലന്‍ഡ് തായ്‌ലന്‍ഡ് നഗരങ്ങളായ ബാങ്കോക്ക്, ഫുക്കെറ്റ് എന്നിവിടങ്ങളില്‍ നൈറ്റ് പാര്‍ട്ടി നടത്താന്‍ അനുയോജ്യമായ സ്ഥലങ്ങളാണ്. രാത്രി വൈകിയും ക്ഷേത്രങ്ങളും മാളുകളുമൊക്കെ സന്ദര്‍ശിക്കാന്‍ സാധിക്കും. സ്ത്രീകളോട് തായ്‌ലന്‍ഡിലെ ആളുകള്‍ക്ക് വളരെ ബഹുമാനമാണുള്ളത്. സ്ത്രീകള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും തായ്‌ലന്‍ഡുകാര്‍ ചെയ്തു കൊടുക്കും. അയര്‍ലാന്‍ഡ് സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ ഒരു ... Read more