Tag: സംഗമേശ്വര ക്ഷേത്രം

ഏഴു നദികള്‍ക്കടിയില്‍ ഒളിച്ചിരിക്കുന്നൊരു ദൈവം

വര്‍ഷത്തില്‍ ഒരിക്കല്‍ ജലത്തിനടിയില്‍ പോകുന്ന ആലുവാ ശിവക്ഷേത്രത്തിനെക്കുറിച്ച് നമുക്കെല്ലാവര്‍ക്കുമറിയാം. എന്നാല്‍ വര്‍ഷത്തില്‍ പകുതിയിലധികവും ജലത്തിനടിയലില്‍ കഴിയുന്നൊരു ക്ഷേത്രത്തിനെ നമുക്ക് പരിചയപ്പെടാം. ആന്ധ്രാപ്രദേശിലെ കുര്‍ണൂലില് സ്ഥിതി ചെയ്യുന്ന സംഗമേശ്വര ക്ഷേത്രത്തിനെക്കുറിച്ചാണ് പറയുന്നത്. ഒരാണ്ടിന്റെ മുക്കാല്‍ പങ്കും ഏഴുനദികള്‍ തങ്ങളുടെ ജലത്തിനടിയില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ക്ഷേത്രം. ക്ഷേത്രനട തുറന്നൊന്ന് തൊഴണമെങ്കില്‍ മഴയൊഴിയുന്ന വേനല്‍ വരണം. അപ്പോള്‍ വെള്ളത്തിന് മുകളില്‍ ക്ഷേത്രക്കെട്ടുകള്‍ ഉയര്‍ന്ന് വരും. ആന്ധ്രാപ്രദേശില്‍ കുര്‍ണൂല്‍ ജില്ലയിലെ മുച്ചുമാരി എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏറെ വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ ക്ഷേത്രത്തെ പറ്റിയുള്ള ഐതീഹ്യം പാണ്ഡവരുമായി ബന്ധപ്പെട്ടുള്ളതാണ്. അജ്ഞാതവാസക്കാലത്ത് കുര്‍ണൂലിലെത്തിയ പാണ്ഡവര്‍, യാത്രാമധ്യേ, തങ്ങള്‍ സന്ദര്‍ശിച്ച ശ്രീശൈലം മല്ലികാര്‍ജുന ക്ഷേത്രത്തിലുള്ളതുപോലൊരു ശിവലിംഗം കുര്‍ണൂലിലും സ്ഥാപിക്കണമെന്നു തീരുമാനിച്ചു. അതിനായി ധര്‍മ്മരാജാവായ യുധിഷ്ഠിരന്‍, സഹോദരനായ ഭീമനോട് കാശിയില്‍ നിന്നും ഒരു ശിവലിംഗം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഭീമന്‍ കാശിയില്‍ നിന്നും കൊണ്ട് വന്ന ശിവലിംഗം, കൃഷ്ണ നദിയും തുംഗഭദ്ര നദിയും സംഗമിക്കുന്ന സ്ഥലത്താണ് പ്രതിഷ്ഠിച്ചത്. ഈ ഇരു ... Read more