Tag: ലിവിങ് റൂട്ട്

ജീവനുള്ള പാലങ്ങളുടെ നാട്ടിലേക്ക്

ജീവനുള്ള പാലങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ? തലമുറകളിലൂടെ വളര്‍ത്തിയെടുക്കുന്ന ജീവനുള്ള വേരുപാലങ്ങള്‍….മഴയുടെയും മേഘങ്ങളുടെയും നാടായ മേഘാലയയില്‍ മാത്രം ആസ്വദിക്കുവാന്‍ പറ്റുന്ന കാഴ്ചയാണ് ഇവിടുത്തെ വേരുപാലങ്ങള്‍…നൂറ്റാണ്ടുകളോളം നീണ്ടു നില്‍ക്കുന്ന പ്രക്രിയയിലൂടെയും പരിപാലനത്തിലൂടെയും മാത്രം വളര്‍ത്തിയെടുക്കുന്ന ജീവനുള്ള പാലങ്ങള്‍ മേഘാലയ കാഴ്ചകളില്‍ കാണേണ്ട ഒന്നാണ്. അഞ്ഞൂറ് വര്‍ഷമെങ്കിലും പഴക്കമുള്ള ഇത്തരം പാലങ്ങള്‍ ഇവിടുത്തെ ഒരു കാഴ്ച തന്നെയാണ്. ഇതാ വേരുകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന പാലങ്ങളെക്കുറിച്ചുള്ള വിചിത്രമായ കാര്യങ്ങള്‍ അറിയാം… വേരുകളെ മെരുക്കിയെടുക്കുന്ന പാലങ്ങള്‍ അരുവികളുടെയും ആറുകളുടെയും ഇരുവശങ്ങളിലുമായി നില്‍ക്കുന്ന പ്രത്യേക തരം ചി ല മരങ്ങളുടെ വേരുകള്‍ കൊരുത്തു കൊരുത്ത് വളര്‍ത്തിയെടുക്കുന്നതാണ് ഓരോ വേരുപാലങ്ങളും. പ്രകൃതിയോട് ചേര്‍ന്ന് മനുഷ്യന്‍ നിര്‍മ്മിച്ച ഈ പാലങ്ങള്‍ അതുകൊണ്ടുതന്നെയാണ് ഒരത്ഭുതമായി നിലകൊള്ളുന്നത്. ഖാസി ഗ്രാമീണരുടെ വൈദഗ്ധ്യം മേഘാലയയിലെ ഗോത്ര വിഭാഗക്കാരായ ഖാസി വിഭാഗത്തില്‍ പെട്ടവരാണ് വേരുകൊണ്ടുള്ള ജീവനുള്ള പാലങ്ങള്‍ നിര്‍മ്മിക്കുന്നത്. വനത്തിനുള്ളില്‍ ജീവിക്കുന്ന ഖാസി ഗ്രാമീണര്‍ക്ക് മഴക്കാലങ്ങളിലെ സഞ്ചാര സൗകര്യത്തിനായാണ് ഇത് നിര്‍മ്മിക്കുന്നത്. ഇവിടെ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടു ... Read more