Tag: മലഞ്ചോലൈ

അതായിരുന്നു മാഞ്ചോലൈയിലേക്കുള്ള പ്ലാന്‍ ‘ഋ’

കരിമ്പനക്കാറ്റു വീശുന്ന തെങ്കാശി ഗ്രാമത്തിലേക്ക് ഒരിക്കല്‍ പോയ വഴികളിലൂടെ ഒന്നുകൂടി അലഞ്ഞുതിരിയണമെന്ന പൂതിയുമായാണ് നബിദിനത്തില്‍ ബസ്സ് കയറിയത്. രണ്ടുവര്‍ഷം മുന്‍പുള്ള ആ ആദ്യ പെപ്പിനോ യാത്രയില്‍ പരിചയപ്പെട്ട കമ്പിളി ഊരിലെ മാരിമുത്തുവിനെ ഒരിക്കല്‍കൂടി കണ്‍ പാര്‍ക്കണം. അവന്റെ ബൈക്കിലിരുന്നൊന്ന് ഊര് ചുറ്റാം എന്നായിരുന്നു അന്നേ മനസ്സില്‍ കോറിയിട്ട പ്ലാന്‍ എ. ഇല്ലെങ്കില്‍ അന്ന് വിട്ടുപോയ കാശി വിശ്വനാഥ കോവില്‍ കയറിയിറങ്ങി ചുറ്റുപാടും അലയലായിരുന്നു പ്ലാന്‍ ബി. കോവിലിലെത്തി മാരിമുത്തുവിനെ വിളിച്ചപ്പോള്‍ സ്ഥലത്തില്ല. പ്ലാന്‍ എയും പ്ലാന്‍ ബിയും നടക്കില്ലെന്നായപ്പോള്‍ ഒരു ഫാന്‍സി കടയില്‍ കയറിയപ്പോള്‍ പ്ലാന്‍ ഋ മുന്നിലെത്തി വീട്ടിലെത്തിയാല്‍ ചക്കിമോള്‍ക്ക് സമ്മാനിക്കാനുള്ള മുത്തുമാല വാങ്ങാന്‍ ആ കടയില്‍ കയറിയതും മൊഞ്ചനൊരുത്തന്‍ അവിടെയിരുന്ന് മൊബൈലില്‍ ഖല്‍ബില് തേനൊഴുകണ മാപ്പിളപ്പാട്ടും കേട്ടിരിക്കുന്നു. അവന്‍ മലയാളിയാണല്ലേ എന്ന ആത്മഗതം പറഞ്ഞ് കടക്കാരനോട് കിട്ടിയ അവസരത്തില്‍ ചോദിച്ചു… അണ്ണൈ ഇവിടെ അടുത്തു കാണാന്‍ പറ്റിയ സ്ഥലങ്ങള്‍. താമസമുണ്ടായില്ല ഒരു പേപ്പറില്‍ അവന്‍ ഇങ്ങനെ കുറിച്ചു തന്നു. ... Read more