Tag: പുരി ജഗന്നാഥ ക്ഷേത്രം

ഇവിടെയാണ് ഇന്ത്യയുടെ ഏറ്റവും വലിയ അടുക്കള

മഹാമാരിയില്‍  നിന്ന് തന്റെ ഗ്രാമത്തെ രക്ഷിക്കാന്‍ ശ്രീകൃഷ്ണ ഭഗവാന്‍ ഗോവര്‍ധനഗിരി കൈയ്യിലേന്തി എട്ടു ദിനങ്ങളാണ് നിന്നത്. അങ്ങനെ എട്ടുദിനങ്ങളില്‍ ഭക്ഷണമില്ലാതെ നിന്ന നില്‍പ്പില്‍ കൃഷ്ണന്‍ നിന്നു. ആ കടം ഇന്നും പ്രസാദമായി വീട്ടുന്ന ഇടമാണ് വിശ്വ വിഖ്യാതമായ പുരി ജഗന്നാഥ ക്ഷേത്രം. ഇന്ത്യയുടെ ഏറ്റവും വിഭവ സമൃദമായ പ്രസാദ് ഊട്ട് നടക്കുന്നയിടം. 56കൂട്ടം വിഭവങ്ങളാണ് ഇവിടെ വിളമ്പുന്നത്. അതു കൊണ്ട് തന്നെ ഇന്ത്യയുടെ ഏറ്റവും വലിയ അടുക്കളയും ജഗന്നാഥ ക്ഷേത്രത്തില്‍ തന്നെയാണ്. 600 പാചകക്കാരാണ് ഈ ബ്രമാണ്ഡ അടുക്കളയില്‍ ദിനംപ്രചി പുരിയിലെത്തുന്ന ഭക്തര്‍ക്ക് അന്നമൂട്ടാന്‍ പ്രയത്‌നിക്കുന്നത്.  ഒഡിഷയുടെ രുചിവൈപുല്യം ലോകപ്രശസ്തമാണ്. ദക്ഷിണേന്ത്യയുടേയും പശ്ചിമ ബംഗാളിന്റയും അതിരിടുന്ന ഒഡിഷയുടെ പാചകക്കൂട്ടില്‍ ഈ രണ്ടു സ്വാധീനവും വ്യക്തമാണ്. ബംഗാളിനോട് അടുത്തുകിടക്കുന്ന ഒഡിഷന്‍ പ്രദേശങ്ങളില്‍ കടുകും കരിംജീരകവും ധാരാളമായി ഉപയോഗിക്കുമ്പോള്‍, ആന്ധ്ര അതിരിലെ ഒഡിഷന്‍ തീന്‍മുറികളില്‍ തൂശനിലയില്‍ പുളികൂടിയ കറികള്‍ ധാരാളമായി വിളമ്പുന്നു. എങ്കിലും പരിമിതമായ എണ്ണയുടെയും മസാലയുടെയും ഉപയോഗം, പാല്‍ക്കട്ടി ചേര്‍ത്ത മധുരപലഹാരങ്ങളോടുള്ള പ്രിയം ... Read more