Tag: ദൗലത്താബാദ് കോട്ട

രാജ്മച്ചി ട്രെക്കിങ് പ്രേമികളുടെ ഇഷ്ട ഇടം

മഹാരാഷ്ട്ര ഇന്ത്യയിലെ തികച്ചും വ്യത്യസ്തമായ സംസ്ഥാനങ്ങളിലൊന്നാണ്. തിരക്കേറിയ പട്ടണവും ഒപ്പം പ്രകൃതിയുടെ മനോഹാരിതയും ഒരുപോലെ ഉള്ള സംസ്ഥാനം. കടല്‍ത്തീരവും, പട്ടണകാഴ്ച്ചയും, പ്രകൃതിയുടെ പച്ചപ്പും കൊണ്ട് സമ്പന്നമാണ് ഇവിടം. ദൗലത്താബാദ് കോട്ടയും രത്‌നാഗഢ് കോട്ടയും ദോഡാപ് കോട്ടയും പോലുള്ള കോട്ടകളും മഹാബലേശ്വറും ബന്ധര്‍ധാരയും പോലുള്ള ഹില്‍സ്റ്റേഷനുകളും ധാരാളം തീര്‍ത്ഥാടന കേന്ദ്രങ്ങളുമൊക്കെ നിറഞ്ഞ ആ നാട് സഞ്ചാരികളുടെ ഇഷ്ടായിടങ്ങളിലൊന്നാണ്. യാത്ര മഹാരാഷ്ട്രയിലേക്കാണെങ്കില്‍, രാജ്മച്ചി കോട്ട കൂടി സന്ദര്‍ശിക്കണം. ഓരോ യാത്രികന്റെയും മനസുനിറയ്ക്കാന്‍ തക്ക കാഴ്ചകള്‍ ആ കോട്ടയിലും അതിനു ചുറ്റിലുമുള്ള പ്രകൃതിയിലുമുണ്ട്. മഹാരാഷ്ട്രയിലെ ഏറ്റവും പ്രശസ്തമായ കോട്ടകളില്‍ ഒന്നാണ് രാജ്മച്ചി. ഈ കോട്ടയുടെ മുകളില്‍ നിന്നുനോക്കിയാല്‍ സഹ്യാദ്രി മലനിരകളുടെ സൗന്ദര്യം മുഴുവന്‍ ആസ്വദിക്കാം. രാജ്മച്ചി എന്ന ഗ്രാമത്തിന് ഉദ്ധേവാഡി എന്നൊരു പേരുകൂടിയുണ്ട്. ട്രെക്കിങ്ങ് പ്രിയരെ ഏറെ ആകര്‍ഷിക്കും രാജ്മച്ചി കോട്ട. രണ്ടുവഴികളാണ് കോട്ടയിലേക്കുള്ളത്. അതിലൊന്ന് ഏറെ ദുര്‍ഘടം പിടിച്ചതാണ്. കൊണ്ടിവാടെ എന്നുപേരുള്ള ഗ്രാമത്തില്‍ നിന്നും രണ്ടായിരമടി മുകളിലേക്ക് നടന്നുകയറുന്ന ഈ വഴി ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്ന ... Read more