Tag: തടാക ജില്ല

നൈനിറ്റാളില്‍ സന്ദര്‍ശിക്കേണ്ട വ്യത്യസ്ത ഇടം

നൈനിറ്റാളില്‍ പോയാല്‍ വ്യത്യസ്തമായി എന്തൊക്കെ കാണാനുണ്ട് ഇവിടേക്കൊരു യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ ആദ്യം ചോദിക്കുന്ന ചോദ്യങ്ങളിന്നൊണ്. എന്നാല്‍ ഇന്ത്യയുടെ തടാക ജില്ലയില്‍ കാണുവാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. ക്രിസ്തുവിനേക്കാളും പഴക്കം ഉണ്ടെന്ന് വിശ്വസിക്കുന്ന ഈ നഗരത്തിലെ കാഴ്ചകള്‍ നിന്ന് വ്യത്യസ്തമായി മാറി കാണേണ്ട ഒരിടമുണ്ട്. സ്‌നോ വ്യൂ പോയിന്റ്. നൈനിറ്റാളിന്റെ വ്യത്യസ്ത കാഴ്ടകളുള്ള സ്‌നോ വ്യൂ പോയിന്റിന്റെ വിശേഷങ്ങള്‍… സ്‌നോ വ്യൂ പോയിന്റ് ഹിമാലയത്തിന്റെ കാഴ്ചകള്‍ കാണാനായി നടക്കുന്നവര്‍ക്ക് പറ്റിയ ഇടമാണ് നൈനിറ്റാളിലെ സ്‌നോ വ്യൂ പോയിന്റ്. സമുദ്ര നിരപ്പില്‍ നിന്നും 2270 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വ്യൂ പോയിന്റിന്റെ വിശേഷങ്ങള്‍ ഒരുപാടുണ്ട്. മൂന്ന് പര്‍വതങ്ങള്‍ സ്‌നോ വ്യൂ പോയിന്റ് എന്ന ഇവിടം അറിയപ്പെടുവാന്‍ കാരണം ഇവിടെ നിന്ന് കാണാന്‍ സാധിക്കുന്ന കാഴ്ചകളാണ്. നന്ദാ ദേവി ഹില്‍സ്, തൃശ്ശൂല്‍, നന്ദ കോട്ട് എന്നീ മൂന്ന് പര്‍വതങ്ങള്‍ തൂമഞ്ഞില്‍ കളിച്ച് നില്‍ക്കുന്ന കാഴ്ച ഇവിടെ നിന്ന് കാണാം. ഹിമാലത്തിന്റെ അടുത്തുള്ള കാഴ്ചകള്‍ ... Read more