Tag: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

ആഴക്കടിലിനെ അടുത്തറിയാം; കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം പൊതുജനങ്ങളെ ക്ഷണിക്കുന്നു

കടലിനടിയിലെ വിലപിടിപ്പുള്ള മുത്തുകള്‍, ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവ്, നീലതിമിംഗലങ്ങളുടെയും പെന്‍ഗ്വിന്റെയും ഇഷ്ടഭക്ഷണമായ അന്റാര്‍ട്ടിക്കന്‍ ക്രില്‍, തുടങ്ങി വിസ്മയമുണര്‍ത്തുന്ന ആഴക്കടലിന്റെ അറിയാകാഴ്ചകള്‍ കാണാന്‍ സുവര്‍ണാവസരം. 72-മത് സ്ഥാപക ദിനത്തോടനുബന്ധിച്ച് കൗതുകമുണര്‍ത്തുന്ന കടലറിവുകള്‍ അറിയാന്‍ ഫെബ്രുവരി 5 ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം പൊതുജനങ്ങള്‍ക്കായി തുറന്നിടും. സമുദ്രജൈവവൈവിധ്യങ്ങളുടെ അപൂര്‍വ ശേഖരങ്ങളുള്ള മ്യൂസിയം, കടലിലെ വര്‍ണമത്സ്യങ്ങളുടെ കാഴ്ചകള്‍ സമ്മാനിക്കുന്ന മറൈന്‍ അക്വേറിയം എന്നിവയ്ക്ക് പുറമെ, ഈ മേഖലയില്‍ വര്‍ഷങ്ങളായുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന വിവിധ പരീക്ഷണശാലകളും പൊതുജനങ്ങള്‍ക്കായി തുറന്നിടും. പ്രവേശനം സൗജന്യമാണ്. മുത്തുകള്‍ക്കൊപ്പം, കൃഷി ചെയ്ത മുത്തുചിപ്പിയില്‍ നിന്ന് മുത്തുകള്‍ വേര്‍തിരിക്കുന്ന വിധവും പ്രദര്‍ശിപ്പിക്കും. അത്യാധുനിക രീതിയില്‍ രൂപകല്‍പന ചെയ്ത മറൈന്‍ അക്വേറിയത്തില്‍ സിംഹ മത്സ്യം, വവ്വാല്‍ മത്സ്യം, മാലാഖ മത്സ്യം തുടങ്ങി വൈവിധ്യമായ സമുദ്രവര്‍ണ മത്സ്യങ്ങളുടെ ശേഖരം കാണാം. ആനത്തിരണ്ടി, ഗിത്താര്‍ മത്സ്യം, ഭീമന്‍ മത്സ്യമായ വാള്‍മീന്‍, വിവിധയിനം സ്രാവുകള്‍, ചെമ്മീന്‍, ഞെണ്ടുകള്‍, കണവ-കക്കവര്‍ഗയിനങ്ങള്‍, അപൂര്‍വയിനം മറ്റ് കടല്‍മത്സ്യങ്ങള്‍ തുടങ്ങിയവ ... Read more