Tag: കൃഷ്ണഗിരി അണക്കെട്ട്

തമിഴ്‌നാട്ടിലെ അണക്കെട്ടുകളുടെ കഥ

തമിഴ്‌നാട്ടിലെ അണക്കെട്ടുകളുടെ കഥയൊരിക്കലും നമ്മുടെ കേരളത്തിലെ അണക്കെട്ടുകളുടെയത്രയും സംഭവ ബഹുലമായിരിക്കില്ല. ഐസിട്ടു നിര്‍മ്മിച്ച അണക്കെട്ടു മുതല്‍ വെന്ത കളിമണ്ണില്‍ തീര്‍ത്ത അണക്കെട്ട് വരെ വ്യത്യസ്തമായ കഥകളാണ് നമ്മുടെ നാട്ടിലുള്ളത്. ഇത്രയൊന്നും സംഭവ ബഹുലമല്ലെങ്കിലും തമിഴ്‌നാട്ടിലെ അണക്കെട്ടുകളും പ്രസിദ്ധമാണ്. ഇതാ തമിഴ്‌നാട്ടിലെ പ്രസിദ്ധമായ കുറച്ച് അണക്കെട്ടുകള്‍ പരിചയപ്പെടാം… ആളിയാര്‍ അണക്കെട്ട് കോയമ്പത്തൂര്‍ ജില്ലയില്‍ പൊള്ളാച്ചിയില്‍ സ്ഥിതി ചെയ്യുന്ന ആളിയാര്‍ അണക്കെട്ട് തമിഴ്‌നാട്ടിലെ ഏറ്റവും പ്രസിദ്ധമായ അണക്കെട്ടുകളില്‍ ഒന്നാണ്. വാല്‍പ്പാറയുടെ താഴെയായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഇത് സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്. 1956-1969 കാലഘട്ടത്തില്‍ നിര്‍മ്മിച്ച ആളിയാര്‍ അണക്കെട്ട് പൊള്ളാച്ചിയില്‍ നിന്നും 24 കിലോമീറ്റര്‍ അകലെയാണ് ആളിയാര്‍ നദിയ്ക്ക് കുറുകെ നിര്‍മ്മിച്ചിരിക്കുന്നതിനാലാണ് ഇത് ആളിയാര്‍ അണക്കെട്ട് എന്നറിയപ്പെടുന്നത്. പാര്‍ക്ക്, ഗാര്‍ഡന്‍, അക്വേറിയം, കുട്ടികളുടെ കളിസ്ഥലം തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്. അമരാവതി അണക്കെട്ട് തിരുപ്പൂര്‍ ഉദുമല്‍പ്പേട്ടില്‍ അമരാവതി നദിയ്ക്ക് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന അണക്കെട്ടാണ് അമരാവതി അണക്കെട്ട്. 1957 ല്‍ നിര്‍മ്മിക്കപ്പെട്ട ഈ അണക്കെട്ട് ആദ്യം ജലസേചനം എന്ന ലക്ഷ്യത്തില്‍ മാത്രമായിരുന്നു ... Read more