Tag: ആസാം

വെള്ളക്കടുവകളെ കാണാന്‍ പോകണം ഈ കാടുകളില്‍

വെള്ളക്കടുവകള്‍…പതിനായ്യായിരത്തിലൊന്നില്‍ മാത്രം കടുവകള്‍ക്ക് സംഭവിക്കുന്ന ജീന്‍ വ്യതിയാനത്തിലടെ പിറവിയെടുക്കുന്ന അപൂര്‍വ്വ ജീവി…. ബംഗാള്‍ കടുവകള്‍ തമ്മില് ഇണചേരുമ്പോള് മാത്രം അതും അത്യപൂര്‍വ്വമാിയ ജന്മമെടുക്കുന്ന വെള്ളക്കടുവകള്‍ കണ്ണുകള്‍ക്ക് ഒരു വിരുന്നാണ് എന്നതില്‍ സംശയമില്ല. അഴകളവുകളും ആഢ്യത്വം നിറഞ്ഞ നടപ്പും തലയെടുപ്പും ഒന്നു നോക്കിയിരിക്കുവാന്‍ തന്നെ തോന്നിപ്പിക്കും. മൃഗശാലകളില്‍ ഇതിനെ കാണാന്‍ കഴിയുമെങ്കിലും കടുവയെ കടുവയുടെ മടയില്‍ പോയി നേരിട്ട് കാണാന്‍ പറ്റിയ അഞ്ചിടങ്ങളാണുള്ളത്. പ്രകൃതി ദത്തമായി വെള്ളക്കടുവകളെ കാണുവാന്‍ പറ്റിയ ഇടങ്ങള്‍ പരിചയപ്പെടാം… മുകുന്ദ്പൂര്‍. മധ്യപ്രദേശ് ഇന്ത്യയില്‍ ആദ്യമായി വെള്ളക്കടുവകളെ കണ്ടെത്തിയ ഇടമാണ് മുകുന്ദ്പൂര്‍. മഹാരാഷ്ട്രയില്‍ റേവാ സത്‌നയില്‍ വിന്ധ്യ നിരകളോട് ചേര്‍ന്ന് കിടക്കുന്ന മുകുന്ദ്പൂരാണ് ആ നാട്. ഇന്ത്യയിലെ ആദ്യത്തെ വെള്ളക്കടുവകളുടെ സങ്കേതവും ഇവിടെ തന്നെയാണ്. 25 ഹെക്ടര്‍ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ഈ വന്യജീവി സങ്കേതം റേവയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണുള്ളത്. റേവയെന്ന നാട്ടുരാജ്യത്തിലെ രാജാവായിരുന്ന മാര്‍ത്താണ്ഡ സിംഗിന് ഒരിക്കല്‍ ഈ വനത്തിലെ വേട്ടയാടലിനിടെ അവിചാരിതമായി ഒരു വെള്ളക്കടുവയെ ... Read more