Tag: സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്

പൊന്‍മുടി തൂക്കുപാലത്തില്‍ വീണ്ടും വാഹനഗതാഗതം

അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായ ഇടുക്കി പൊന്മുടി തൂക്കു പാലം ഇന്നലെ മുതല്‍ വാഹനങ്ങള്‍ക്ക് തുറന്നു കൊടുത്തു.  ഇടുക്കി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയില്‍ 1957 ല്‍ നിര്‍മിച്ച തൂക്കുപാലം കാലപ്പഴക്കത്താല്‍ ശോചനീയാവസ്ഥയില്‍ ആയിരുന്നു. ഇരു വശത്തും വലിച്ചു കെട്ടിയ ഉരുക്കു വടത്തിലാണു തൂക്കുപാലം ഉറപ്പിച്ചു നിര്‍ത്തിയിരുന്നത്. ഇരുമ്പ് ഗര്‍ഡറുകളെ തമ്മില്‍ ബന്ധിപ്പിച്ചു നിര്‍ത്തിയിരുന്ന നട്ടുകളും ബോള്‍ട്ടുകളും ദ്രവിച്ച് പാലം അപകടാവസ്ഥയില്‍ ആയിരുന്നു. നിലത്ത് സ്ഥാപിച്ചിരുന്ന ഷീറ്റുകളിലും വിള്ളല്‍ രൂപപ്പെട്ടിരുന്നു. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നിരന്തര ആവശ്യത്തെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി 6 ലക്ഷം രൂപ അനുവദിച്ചു. പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി പഴകി ദ്രവിച്ച നട്ടുകളും ബോള്‍ട്ടുകളും മാറ്റി പുതിയ ഷീറ്റുകള്‍ നിലത്ത് ഉറപ്പിച്ചു. സില്‍വര്‍ നിറം മാറ്റി, പട്ടാള പച്ച നിറം പൂശിയതോടെ പാലം കൂടുതല്‍ ഭംഗിയായി. പാലം നിര്‍മിച്ചതിനു ശേഷം ഇതു വരെ 2 തവണ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ട്. ഗതാഗത തിരക്ക് വര്‍ധിച്ചതോടെ തൂക്കുപാലത്തിനു സമീപം സമാന്തര പാലം നിര്‍മിക്കണം ... Read more

ചാമ്പ്യന്‍സ് ബോട്ട് ലീഗ്: നിര്‍ദ്ദേശങ്ങള്‍ 21 വരെ സമര്‍പ്പിക്കാം

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് മല്‍സരങ്ങളുടെ നടത്തിപ്പിന് ഏജന്‍സികളില്‍ നിന്നും പദ്ധതി നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു കൊുള്ള കാലാവധി ഫെബ്രുവരി 21 വരെ ദീര്‍ഘിപ്പിച്ചു. അന്നേദിവസം ഉച്ചക്ക്‌ശേഷം മൂന്ന് മണി വരെ നിര്‍ദ്ദേശങ്ങള്‍ ടൂറിസം ഡയറക്ടറേറ്റില്‍ സ്വീകരിക്കുന്നതാണ്. അടുത്ത അഞ്ചു വര്‍ഷത്തേക്കാണ് സിബിഎല്‍ -ന്റെ നടത്തിപ്പിന് ഏജന്‍സികളില്‍ നിന്നുംപദ്ധതി നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചിട്ടുള്ളത്. ആഗസ്റ്റ് പത്ത് മുതല്‍ കേരള പിറവി ദിനമായ നവംബര്‍ ഒന്ന് വരെ എല്ലാ വാരാന്ത്യങ്ങളില്‍, ശനിയാഴ്ചകളിലാണ് ഐ. പി.എല്‍ മാതൃകയില്‍ നടത്തുന്ന സിബിഎല്‍. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലായി നടക്കുന്ന മല്‍സരങ്ങള്‍ ആലപ്പുഴ, പുന്നമടക്കായലില്‍ നെഹ്‌റു ട്രോഫി വള്ളംകളിയോടെ തുടങ്ങും. അഷ്ടമുടിക്കായലില്‍ പ്രസിഡന്റ്‌സ് ട്രോഫി മല്‍സരത്തോടെ സമാപിക്കും. 12 മല്‍സരങ്ങളിലായി 9 ടീമുകളാണ് ആദ്യ ചാമ്പ്യന്‍സ് ലീഗില്‍ തുഴയാനെത്തുക. കായിക മല്‍സരവും വിനോദ സഞ്ചാരവും സംയോജിപ്പിച്ചുക്കൊുള്ളതാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് മല്‍സരങ്ങള്‍. വിനോദ സഞ്ചാര മേഖലയില്‍ കേരളത്തിന്റെ ഒരു ... Read more

ജിജു യാത്ര ചെയ്യുന്നു ഹരിത പാഠങ്ങള്‍ പഠിച്ചും പഠിപ്പിച്ചും

ഹരിത വിനോദസഞ്ചാര പ്രോത്സാഹിപ്പിക്കുകയെന്ന സന്ദേശവുമായി കാര്‍ യാത്ര. കേരള സംസ്ഥാന വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള ഗ്രീന്‍ ടൂറിസം സര്‍ക്യൂട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജിജു ജോസാണ് തിരുവനന്തപുരം മുതല്‍ ശ്രീനഗര്‍ വരെ കാറില്‍ പര്യടനം നടത്തിയത്. കഴിഞ്ഞ മാസം 20ന് ആരംഭിച്ച യാത്ര കഴിഞ്ഞ ദിവസമാണു ശ്രീനഗറിലെത്തിയത്. യാത്രയിലൂടനീളം അദ്ദേഹം കണ്ടതും പങ്കുവച്ചതും ഹരിത പാഠങ്ങള്‍. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കു മാതൃകയാക്കാവുന്ന പദ്ധതികള്‍ ഗ്വാളിയര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നടപ്പാക്കുന്നുണ്ടെന്ന് ജിജു ജോസ് പറയുന്നു. കശ്മീരിലെ ഡല്‍ തടാകത്തിലെ മാലിന്യം മുഴുവന്‍ നീക്കം ചെയ്തതു കയ്യടി അര്‍ഹിക്കുന്നതാണ്. വിവിധ സ്ഥലങ്ങളില്‍ കണ്ട കാഴ്ചകളും യാത്രയുടെ അനുഭവവും വിനോദസഞ്ചാര രംഗത്തു നടപ്പാക്കുമെന്നു ജിജു പറഞ്ഞു. ജമ്മുവിലെ കേന്ദ്ര സര്‍വകലാശാല, കാര്‍ഷിക സര്‍വകലാശാല തുടങ്ങി പലയിടങ്ങളിലും ഹരിത വിനോദസഞ്ചാര മാര്‍ഗത്തെക്കുറിച്ചു പ്രഭാഷണങ്ങള്‍ നടത്താനും അദ്ദേഹം സമയം കണ്ടെത്തി. തിരുവനന്തപുരത്തു നിന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത യാത്ര ഹൈദരാബാദ്, നാഗ്പുര്‍, ഗ്വാളിയര്‍, ... Read more