Tag: മയ്യഴിപ്പുഴ

ന്യുമാഹിയിലെ ലോറൽ ഗാർഡൻ, ഉദ്യാനപ്രേമികളുടെ സ്വപ്‌നഭൂമി !!

മയ്യഴിപ്പുഴയുടെ മനോഹാരിത പോലെ പ്രകൃതിയെ അതിൻറെ സമസ്‌ത രൂപത്തിലും ഭാവത്തിലും ദൃശ്യാചാരുതയോടെ ആസ്വദിക്കാനാവുന്ന വേറിട്ടൊരിടം! നാട്ടുമ്പുറത്തിൻറെ ലാളിത്യവും തെളിമയുമുള്ള കൊച്ചുമനോഹരതീരം… മയ്യഴിയോട് തൊട്ടുതന്നെ ഏറെ അകലെയല്ലാതെകിടക്കുന്ന ന്യുമാഹിയിലെ ഉസ്സൻമൊട്ടയിൽ നേഷണൽ ഹൈവേയോട് ചേർന്നുകിടക്കുന്ന ലോറൽ ഗാർഡൻ ഉദ്യാനപ്രേമികളെ സ്വാഗതം ചെയ്‌തുകൊണ്ട് ശുഭാരംഭം കുറിച്ചിരിക്കുന്നു. മലയും കുന്നും കൃത്രിമ തടാകവും വെള്ളച്ചാട്ടങ്ങളും പാറക്കെട്ടുകളും പുൽപ്പരപ്പുകളും നിർമ്മിച്ചുകൊണ്ടുള്ള പതിവ് ലാൻഡ്‌സ്‌കേപ്പിംഗ് രീതികളിൽ നിന്നും വേറിട്ട ശൈലിയിൽ പ്രകൃതിയെ അശേഷം പരുക്കേൽപ്പിക്കാതെ സ്വാഭാവികത്തനിമയിൽ രൂപകൽപ്പന നിർവ്വഹിച്ച ലോറൽ ഗാർഡൻ ഈ അടുത്ത ദിവസം വിപുലമായ ഒരുക്കങ്ങളോടെ സന്ദർശകരെ സ്വാഗതം ചെയ്യുകയുണ്ടായി . വർണ്ണശബളമായ ഉത്‌ഘാടനച്ചടങ്ങിൽ അടുത്തും അയലത്തുമുള്ള പ്രദേശങ്ങളിൽ നിന്നും ആയിരങ്ങൾ ക്ഷണിതാക്കളായെത്തിയവരിൽ ബഹഭുരിഭാഗംപേരും കുടുംബസമേതമുള്ള സന്ദർശകർ. അലങ്കാര സസ്യങ്ങളുടെയും പൂന്തോട്ട നിർമ്മാണ വസ്തുക്കളുടെയും വിപുലമായ വിതരണ കേന്ദ്രം എന്നതിലുപരി കുടുംബസമേതം ഒഴിവുസായാഹ്നങ്ങൾക്ക് നിറംപകരാനും അനുയോജ്യമായ ഒരിടം . രണ്ടര ഏക്കർ വിസ്‌തൃതിയിലുള്ള കുന്നിൻചെരിവിനെ സഞ്ചാരയോഗ്യവും ഹരിതാഭവുമാക്കിയിരിക്കയാണ് പുന്നോൽ സ്വദേശിയും പ്രകൃതിസ്നേഹിയുമായ ജസ്‌ലിം മീത്തൽ എന്ന ... Read more

മയ്യഴിപ്പുഴയില്‍ മലനാട് മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതിക്ക് ഇന്ന് തുടക്കം

ഉത്തരകേരളത്തിന്റെ വിനോദസഞ്ചാരവികസനത്തിന് വഴിയൊരുക്കി മയ്യഴിപ്പുഴയില്‍ മലനാട് മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതിക്ക് ഇന്ന് തുടക്കം. മയ്യഴിപ്പുഴയ്ക്കും ചന്ദ്രഗിരിപ്പുഴയ്ക്കും ഇടയിലുള്ള ജലാശയങ്ങളെ കൂട്ടിയിണക്കിയും വിനോദസഞ്ചാര സാധ്യതകളുള്ള തീരപ്രദേശങ്ങളെ ഉപയോഗപ്പെടുത്തിയുമാണ് മെഗാ ടൂറിസം പദ്ധതി നടപ്പാക്കുക. ഇതിന്റെ ഭാഗമായി മയ്യഴിപ്പുഴയിലെ പെരിങ്ങത്തൂര്‍, കരിയാട്, മോന്താല്‍ എന്നിവിടങ്ങളിലെ ബോട്ട് ജെട്ടികളുടെയും ടെര്‍മിനലുകളുടെയും നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ബുധനാഴ്ച 3.30-ന് പെരിങ്ങത്തൂരില്‍ നടക്കും. പാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.റംലയുടെ അധ്യക്ഷതയില്‍ മന്ത്രി കെ.കെ.ശൈലജയാണ് ഉദ്ഘാടനം നിര്‍വഹിക്കുക. അഞ്ചരക്കോടി രൂപയാണ് നിര്‍മാണച്ചെലവ്. മാര്‍ഷ്യല്‍ ആര്‍ട്‌സ് ടൂറിസമാണ് മയ്യഴിപുഴയില്‍ നിര്‍ദേശിച്ചിരിക്കുന്നത്. സഞ്ചാരത്തിന് ആധുനികസംവിധാനങ്ങളുള്ള ബോട്ടുകളായിരിക്കും. പുഴകളിലൂടെ ബോട്ട് യാത്രയ്‌ക്കൊപ്പം അവയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളുടെ ചരിത്രം, സംസ്‌കാരം, കല, സംഗീതം, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ആരാധനാകേന്ദ്രങ്ങള്‍, ആയോധനകലകള്‍, കരകൗശലവസ്തുക്കള്‍, പ്രകൃതിഭംഗി, കണ്ടല്‍ക്കാടുകള്‍, ഭക്ഷ്യവിഭവങ്ങള്‍ തുടങ്ങി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളെ മുഴുവന്‍ കോര്‍ത്തിണക്കിയാണ് മലനാട്-മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതി വരുന്നത്. ആഭ്യന്തര-വിദേശ വിനോദസഞ്ചാരികള്‍ പദ്ധതി ഉപയോഗപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍ . പദ്ധതി നടപ്പാകുമ്പോള്‍ പാനൂര്‍ നഗരസഭയിലെ ... Read more