Tag: ഫ്ലൈ ദുബായ്

നാളെ മുതല്‍ ദുബായ് വിമാനത്താവളത്തിലെ ഒരു റണ്‍വേ അടയ്ക്കും

45 ദിവസം നീളുന്ന അറ്റകുറ്റപ്പണികള്‍ക്കായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു റണ്‍വേ അടയ്ക്കും. 16ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് റണ്‍വേ അടയ്ക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. 45 ദിവസം കൊണ്ട് റണ്‍വേ പൂര്‍ണ്ണമായി പുതുക്കിപ്പണിയും. റണ്‍വേ അടയ്ക്കുന്നതിനായി രണ്ട് വര്‍ഷം നീണ്ട തയ്യാറെടുപ്പുകളാണ് അധികൃതര്‍ നടത്തിയത്. ശേഷിക്കുന്ന ഒരു റണ്‍വേയുടെ പരമാവധി ശേഷി ഉപയോഗപ്പെടുത്തുന്ന തരത്തില്‍ സര്‍വീസുകള്‍ പുനഃക്രമീകരിക്കും. ഇത് കാരണം ആകെ സീറ്റുകളില്‍ 29 ശതമാനത്തിന്റെ കുറവ് മാത്രമേയുണ്ടാവുകയുള്ളൂ. സര്‍വീസുകളില്‍ പലതും ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്ക് മാറ്റി ക്രമീകരിക്കും. പ്രതിദിനം 145 യാത്രാ വിമാനങ്ങളുടെ സര്‍വീസകള്‍ ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്ക് മാറ്റും. ഫ്‌ലൈ ദുബായ്, വിസ് എയര്‍, എയറോഫ്‌ലോട്ട്, ഇന്റിഗോ, സ്‌പൈസ് ജെറ്റ്, ഗള്‍ഫ് എയര്‍, ഉക്രൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്, ഉറാല്‍ എയര്‍ലൈന്‍സ്, നേപ്പാള്‍ എയര്‍ലൈന്‍സ്, കുവൈത്ത് എയര്‍ലൈന്‍സ്, ഫ്‌ലൈനാസ് തുടങ്ങിയവയുടെ സര്‍വീസായിരിക്കും മാറ്റുന്നത്. വിവിധ വിമാന കമ്പനികള്‍ സര്‍വീസ് വെട്ടിച്ചുരുക്കുകയോ മറ്റ് വിമാനത്താവളങ്ങളിലേക്ക് ... Read more

ഫ്‌ലൈ ദുബൈ കോഴിക്കോട്ടേയ്ക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു

ദുബൈ ആസ്ഥാനമായ ഫ്ലൈ ദുബായ് കോഴിക്കോട്ടേയ്ക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു. ഇതോടെ കോഴിക്കോടേയ്ക്ക് നേരിട്ട് വിമാന സര്‍വീസ് നടത്തുന്ന ആദ്യത്തെ ദുബൈ വിമാന കമ്പനിയാവുകയാണ് ഫ്ലൈ ദുബൈ. ഫെബ്രുവരി ഒന്നു മുതലാണ് ദുബൈയുടെ സ്വന്തം വിമാനങ്ങള്‍ കോഴിക്കോട്ടേക്ക് പറക്കുക. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ മൂന്നു സര്‍വീസുകളാണ് ആരംഭിക്കുന്നത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ നിന്ന് രാത്രി എട്ടരക്കാണ് വിമാനം പുറപ്പെടുക. പുലര്‍ച്ചെ ഒന്നേ മുക്കാലിന് കോഴിക്കോടെത്തും. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് പുലര്‍ച്ചെ 3.05ന് പുറപ്പെടുന്ന വിമാനം രാവിലെ 06.05ന് ദുബൈയില്‍ വന്നിറങ്ങും. ഇന്ത്യയും യു.എ.ഇയും തമ്മിലെ ഹൃദ്യമായ ബന്ധം എന്നും അഭിമാനാര്‍ഹമാണെന്നും ഏതാനും വര്‍ഷങ്ങളായി വാണിജ്യ വിനോദ സഞ്ചാര മേഖലയില്‍ ബന്ധം കൂടുതല്‍ ദൃഢപ്പെട്ടതായും സര്‍വീസ് പ്രഖ്യാപിച്ച ഫ്ലൈദുബായ് സി.ഇ.ഒ ഗൈത് അല്‍ ഗൈത് പറഞ്ഞു. വ്യോമയാന സൗകര്യങ്ങള്‍ വിപുലീകരിക്കുന്നത് ഈ ബന്ധം കൂടുതല്‍ സഹായിക്കും. ദുബൈയിലേക്കുള്ള ഇന്ത്യന്‍ സഞ്ചാരികളുടെ വരവില്‍ ... Read more