Tag: പ്രളയക്കെടുതി

പ്രളയക്കെടുതി; സെപ്റ്റംബര്‍ 30 വരെ സൗജന്യ സര്‍വീസൊരുക്കി യമഹ

പ്രളയക്കെടുതിയില്‍ നിന്ന് സംസ്ഥാനം കരകയറുകയാണ്. വെള്ളപ്പൊക്കത്തില്‍ കേടുപാട് സംഭവിച്ച വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വീസ് സഹായവുമായി പ്രമുഖ ബൈക്ക് നിര്‍മാതാക്കളായ യമഹ രംഗത്ത്. വ്യാഴാഴ്ച മുതല്‍ കേരളത്തിലുടനീളമുള്ള പ്രളയബാധിത പ്രദേശങ്ങളിലെ ബൈക്കുകളുടെ സര്‍വീസ് ആരംഭിക്കും. വെള്ളപ്പൊക്കത്തില്‍ കേടുപാട് സംഭവിച്ചതും പൂര്‍ണമായും വെള്ളകയറിയതുമായി ബൈക്കുകള്‍ക്കാണ് സൗജന്യ സര്‍വീസ് ഒരുക്കുന്നത്. കേരളത്തിലെ അംഗീകൃത ഡീലര്‍മാര്‍ മുഖേനയാണ് സര്‍വീസ് ഒരുക്കിയിരിക്കുന്നത്. ഡീലര്‍മാര്‍ക്ക് പുറമെ, വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ 14 സര്‍വീസ് സ്റ്റേഷനുകള്‍ കൂടുതലായി ആരംഭിച്ചിട്ടുണ്ട്. ഈ മാസം 30 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് സൗജന്യ സര്‍വീസിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. എന്‍ജിന്‍ ഉള്‍പ്പെടെയുള്ള സര്‍വീസ് നൂറ് ശതമാനം സൗജന്യമായാണ് ഒരുക്കിയിട്ടുള്ളതെന്ന് യമഹ മോട്ടോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് പ്രസ്താവനയില്‍ അറിയിച്ചു. വെള്ളത്തില്‍ പൂര്‍ണമായും മുങ്ങിയ വാഹനങ്ങള്‍ക്കും ഓടിക്കുന്നതിനിടെ വെള്ളം കയറിയ വാഹനങ്ങളും ഈ അവസരം വിനിയോഗിക്കാമെന്നും എന്‍ജിന്‍ തകരാര്‍ ഉള്‍പ്പെടെയുള്ളവ ലേബര്‍ ചാര്‍ജ് ഒഴിവാക്കിയാണ് ശരിയാക്കി നല്‍കുന്നതെന്ന് യമഹ മോട്ടോഴ്‌സ് സെയില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് രവീന്ദര്‍ സിങ് ... Read more

പ്രളയക്കെടുതി: പതിനൊന്ന് ഓണ ചിത്രങ്ങളുടെ റിലീസ് മാറ്റി

കൊച്ചി: ഓണത്തിന് തീയറ്ററുകളില്‍ എത്താനിരുന്ന പതിനൊന്ന് സിനിമകളുടെ റിലീസ് തീയതി പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ മാറ്റി. ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി, സേതുവിന്റെ മമ്മൂട്ടി ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗ് ഉള്‍പ്പടെ പതിനൊന്ന് സിനിമകളുടെ റിലീസാണ് മാറ്റിയത്. കേരള ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും ഉള്‍പ്പെടെയുള്ള സംഘടനകള്‍ യോഗം ചേര്‍ന്നാണ് റിലീസ് മാറ്റാമെന്ന് തീരുമാനിച്ചത്. അമല്‍ നീരദിന്റെ ഫഹദ് ഫാസില്‍ ചിത്രം വരത്തന്‍, ടൊവിനോ തോമസ് നായകനായി എത്തുന്ന തീവണ്ടി, വിനയന്‍ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി, ബിജു മേനോന്‍ നായകനാകുന്ന പടയോട്ടം എന്നിവയാണ് ഓണത്തിന് തീയറ്ററുകളില്‍ എത്താനിരുന്ന ചിത്രങ്ങള്‍. കനത്ത മഴയും പ്രളയവും മൂലം സിനിമകളുടെ റിലീസ് നീട്ടുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ബിഗ് സിനിമകള്‍ റിലീസ് ചെയ്താല്‍ തീയറ്ററുകളിലേക്ക് പ്രേക്ഷകര്‍ എത്തില്ലെന്ന് യോഗം വിലയിരുത്തി. പ്രളയക്കെടുതി ഒരുപരിധി വരെ മാറിയ ശേഷം ഓണചിത്രങ്ങള്‍ ആദ്യം എന്ന നിലയ്ക്കാകും ഇനി റിലീസുകള്‍ നടക്കുക

അതിജീവിക്കും നാം : പ്രളയത്തിൽ കൈകോർത്ത ടൂറിസം മേഖലയെ അഭിനന്ദിച്ച് മന്ത്രി

പ്രളയക്കെടുതി നേരിട്ടപ്പോൾ ഒരു ജനത ഒന്നാകെ നിലയുറപ്പിച്ചതിനെ അഭിനന്ദിച്ച് ടൂറിസം ഉപദേശക സമിതി. ടൂറിസം മേഖലയുടെ പ്രവർത്തനങ്ങളെ യോഗത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിനന്ദിച്ചു. ഹിമാലയൻ മലമടക്കുകളിലെ റാഫ്റ്റിംഗിന് ഉപയോഗിക്കുന്ന റാഫ്റ്റുകൾ എത്തിച്ച് രക്ഷാ പ്രവർത്തനം നടത്തിയ കാലിപ്സോ, ഡൈവിംഗ് വിദഗ്ധരെ ഉപയോഗിച്ച് ദൗത്യത്തിലേർപ്പെട്ട ബോണ്ട് സഫാരി എന്നിവരേയും മന്ത്രി അഭിനന്ദിച്ചു. ആലപ്പുഴയിലെ ഹൗസ് ബോട്ടുകളിൽ കുട്ടനാട്ടിലെ നിരവധി പ്രളയ ദുരിത ബാധിതർ ഇപ്പോഴും താമസിക്കുന്നുണ്ട്. ടൂറിസത്തിന്റെ ജനകീയ മുഖമാണ് ഇതിൽ പ്രകടമായത്. കുത്തൊഴുക്കിൽ മൂന്നാർ ഒറ്റപ്പെട്ടപ്പോൾ ദുരന്തബാധിതർക്ക് റിസോർട്ടുകൾ താമസ സൗകര്യം ഒരുക്കിയതിനേയും മന്ത്രി അഭിനന്ദിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യസാധനങ്ങളും കുടിവെള്ളവും എത്തിച്ച അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ), ഉത്തരവാദിത്വ ടൂറിസം മിഷൻ എന്നിവരേയും മന്ത്രി പരാമർശിച്ചു. പ്രളയബാധിതരുടെ പുനരധിവാസത്തിനും മന്ത്രി ടൂറിസം മേഖലയുടെ പിന്തുണ തേടി. നൂറ്റാണ്ടിലെ വലിയ പ്രളയത്തിൽ കേരളത്തിന് വലിയ തിരിച്ചടിയാണ് നേരിട്ടത് . പ്രത്യേകിച്ച് ടൂറിസം മേഖലക്ക് കനത്ത ... Read more

കേരളത്തിന് വേണ്ടി ഇന്ത്യന്‍ സിനിമാലോകം; സഹായം ഏകോപിപ്പിക്കാന്‍ റസൂല്‍ പൂക്കുട്ടി

പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് കൈതാങ്ങുമായി കൂടുതല്‍ പേര്‍ രംഗത്ത്. പ്രശസ്ത സൗണ്ട് ഡിസൈറും സൗണ്ട് എഡിറ്ററുമായ റസൂല്‍ പൂക്കുട്ടി കേരളത്തെ സഹായിക്കണമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തിരിക്കുയാണ്. ദേശീയ മാധ്യമങ്ങള്‍ പ്രളയക്കെടുതിയിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും റസൂല്‍ പൂക്കൂട്ടി ആവശ്യപ്പെട്ടു. കൂടാതെ ഇന്ത്യന്‍ സിനിമയില്‍ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ സഹായം ഉറപ്പുവരുത്തുമെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. കേരളത്തിന് സഹായം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് ഞാന്‍ വ്യക്തിപരമായി സമീപിച്ചു. അതില്‍ ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, എ.ആര്‍ റഹ്മാന്‍ എന്നിവരുടെ പ്രതികരണം വളരെ പെട്ടന്നായിരുന്നു. കേരളത്തിലെ പ്രളയക്കെടുതിയില്‍പെട്ടവര്‍ക്ക് വേണ്ടി ഇവര്‍ നല്‍കുന്ന സഹായങ്ങള്‍ ഏകോപിപ്പിക്കും റസൂല്‍ പൂക്കുട്ടി ട്വീറ്റ് ചെയ്തു. ‘ഐ സ്റ്റാന്റ് വിത്ത് കേരള’ എന്ന ക്യാമ്പയിനുമായി നിരവധി സിനിമാ താരങ്ങള്‍ രംഗത്ത് വന്നികൊണ്ടിരിക്കുകയാണ്. നടന്‍ സിദ്ധാര്‍ത്ഥ് ആരംഭിച്ച കേരള ഡൊണേഷന്‍ ചലഞ്ചില്‍ വരുണ്‍ ധവാന്‍ അടക്കമുള്ള ബോളിവുഡ് താരങ്ങള്‍ പിന്തുണയുമായി രംഗത്ത് വന്നിരുന്നു.

പ്രളയക്കെടുതിയില്‍ യുവതിക്ക് സുഖപ്രസവം

എയര്‍ലിഫ്റ്റിങിലൂടെ രക്ഷപ്പെടുത്തിയ യുവതിക്ക് ആശുപത്രിയില്‍ സുഖപ്രസവം. കേരളത്തിലെ പ്രളയക്കെടുതിയില്‍ കുടുങ്ങിപ്പോയ യുവതിയെയാണ് രക്ഷാപ്രവര്‍ത്തകര്‍  ഹെലികോപ്റ്ററിലെത്തി എയര്‍ലിഫ്റ്റിങിലൂടെ രക്ഷപ്പെടുത്തിയത്. കെട്ടിടത്തിന്റെ മുകളിലായിരുന്ന യുവതിയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോയും യുവതിയെ സഞ്ജീവനി  ആശുപത്രിയിലേക്ക് മാറ്റിയതായ വിവരവും നാവികസേനയുടെ ട്വിറ്റര്‍ പേജിലൂടെ നേരത്തെ പങ്കുവെച്ചിരുന്നു.ആലുവയ്ക്കടുത്ത ചെങ്ങമനാട് കളത്തിങ്ങല്‍ വീട്ടില്‍ സജിത ജബീലാണ് നാവികസേനയുടെ സഹായത്തില്‍ പുതിയ ജീവിതത്തിനു തുടക്കമിട്ടത്. ഇതിനുപിന്നാലെയാണ് യുവതിയുടെ പ്രസവം കഴിഞ്ഞ വാര്‍ത്തയും, യുവതിയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന വിവരവും നാവികസേന പുറത്തുവിട്ടിരിക്കുന്നത്. യുവതിയും ആണ്‍കുഞ്ഞും സുരക്ഷിതരാണെന്നും, സുഖമായിരിക്കുന്നുവെന്നും നാവികസേനയുടെ ട്വീറ്റില്‍ പറയുന്നുണ്ട്.