Tag: പൊന്മുടി

വേനല്‍ അവധിക്ക് പോകാം ഈ ഇടങ്ങളിലേക്ക്

അവധിക്കാലം എന്നാല്‍ നമുക്ക് ചൂട് കാലം കൂടിയാണ്. മിക്കവരും യാത്ര പ്ലാന്‍ ചെയ്യുന്ന കാലം കൂടിയാണ് അവധിക്കാലം. അങ്ങനെ ചൂട് കാലത്ത് പോകാന്‍ പറ്റിയ തണുപ്പ് സ്ഥലങ്ങള്‍ നമ്മുടെ ചുറ്റ്‌വട്ടത്ത് തന്നെ ധാരാളമുണ്ട്. യാത്രയ്ക്കായി മാറ്റി വെച്ച അവധിക്കാലം മനോഹരമാക്കാന്‍ പറ്റിയ കുറച്ച് ഹില്‍ സ്റ്റേഷനുകള്‍ പരിചയപ്പെടാം. കുനൂര്‍ തമിഴ്നാട്ടിലെ നീലഗിരി മലനിരകളുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന സഞ്ചാരികളെ മോഹിപ്പിക്കുന്ന ഹില്‍ സ്റ്റേഷനാണ് കുനൂര്‍. തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹില്‍ സ്റ്റേഷനുകളില്‍ കുനൂരിനും സ്ഥാനമുണ്ട്. തേയിലത്തോട്ടങ്ങളാണ് കുനൂരിന്റെ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നത്. സമുദ്രനിരപ്പില്‍ നിന്നും 1502 മീറ്റര്‍ ഉയരത്തിലാണിത് സ്ഥിതി ചെയ്യുന്നത്. വര്‍ഷത്തിലെ മുഴുവന്‍ സമയത്തും മഞ്ഞുമൂടി നില്‍ക്കുന്ന പ്രകൃതിയും തണുപ്പും എല്ലാക്കാലത്തും കുനൂരിനെ സഞ്ചാരികളുടെ പ്രിയപ്പെട്ടയിടമാക്കുന്നു ഊട്ടിയുടെ സമീപത്തു തന്നെ സ്ഥിതി ചെയ്യുന്ന, പ്രകൃതിഭംഗി നിറഞ്ഞ ഈ സ്ഥലത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ ഇപ്പോള്‍ നിരവധി സഞ്ചാരികള്‍ ഇവിടെ എത്തുന്നുണ്ട്. ധാരാളം വന്യജീവികളും വ്യത്യസ്തതരം പക്ഷികളും മോഹിപ്പിക്കുന്ന താഴ്വരകളും പച്ചപുതച്ച മലനിരകളുമൊക്കെ കുനൂരിലെ ... Read more

പൊന്‍മുടി തൂക്കുപാലത്തില്‍ വീണ്ടും വാഹനഗതാഗതം

അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായ ഇടുക്കി പൊന്മുടി തൂക്കു പാലം ഇന്നലെ മുതല്‍ വാഹനങ്ങള്‍ക്ക് തുറന്നു കൊടുത്തു.  ഇടുക്കി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയില്‍ 1957 ല്‍ നിര്‍മിച്ച തൂക്കുപാലം കാലപ്പഴക്കത്താല്‍ ശോചനീയാവസ്ഥയില്‍ ആയിരുന്നു. ഇരു വശത്തും വലിച്ചു കെട്ടിയ ഉരുക്കു വടത്തിലാണു തൂക്കുപാലം ഉറപ്പിച്ചു നിര്‍ത്തിയിരുന്നത്. ഇരുമ്പ് ഗര്‍ഡറുകളെ തമ്മില്‍ ബന്ധിപ്പിച്ചു നിര്‍ത്തിയിരുന്ന നട്ടുകളും ബോള്‍ട്ടുകളും ദ്രവിച്ച് പാലം അപകടാവസ്ഥയില്‍ ആയിരുന്നു. നിലത്ത് സ്ഥാപിച്ചിരുന്ന ഷീറ്റുകളിലും വിള്ളല്‍ രൂപപ്പെട്ടിരുന്നു. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നിരന്തര ആവശ്യത്തെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി 6 ലക്ഷം രൂപ അനുവദിച്ചു. പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി പഴകി ദ്രവിച്ച നട്ടുകളും ബോള്‍ട്ടുകളും മാറ്റി പുതിയ ഷീറ്റുകള്‍ നിലത്ത് ഉറപ്പിച്ചു. സില്‍വര്‍ നിറം മാറ്റി, പട്ടാള പച്ച നിറം പൂശിയതോടെ പാലം കൂടുതല്‍ ഭംഗിയായി. പാലം നിര്‍മിച്ചതിനു ശേഷം ഇതു വരെ 2 തവണ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ട്. ഗതാഗത തിരക്ക് വര്‍ധിച്ചതോടെ തൂക്കുപാലത്തിനു സമീപം സമാന്തര പാലം നിര്‍മിക്കണം ... Read more

ടൂറിസത്തില്‍ പുത്തന്‍ സാധ്യതയൊരുക്കി പെരിങ്ങമ്മല

ജനപങ്കാളിത്ത ടൂറിസത്തിലേക്ക് പുതിയ കാല്‍വയ്പിന് ഒരുങ്ങുകയാണ് പെരിങ്ങമ്മല പഞ്ചായത്ത്. കര്‍ഷകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കരകൗശല നിര്‍മാതാക്കള്‍, ടൂറിസം സംരംഭകര്‍, ഹോംസ്റ്റേ, കലാകാരന്മാര്‍, ടൂറിസം ഗൈഡുകള്‍ തുടങ്ങി നിരവധി തദ്ദേശീയര്‍ക്ക് തൊഴിലും വരുമാനവും നേടിക്കൊടുക്കുന്ന സംസ്ഥാന വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം നടപ്പാക്കാന്‍ പെരിങ്ങമ്മല പഞ്ചായത്തിനെ സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്തു. തിരുവനന്തപുരം ജില്ലയിലെ പൊന്മുടി, ബ്രൈമൂര്‍ മങ്കയം ഇക്കോടൂറിസം, പോട്ടോമാവ് ശാസ്താംനട ചതുപ്പ്, ട്രോപ്പിക്കല്‍ ബോട്ടാണിക് ഗാര്‍ഡന്‍, ജില്ലാ കൃഷിത്തോട്ടം തുടങ്ങിയ പ്രദേശങ്ങളുള്‍പ്പെട്ട മലയോര നാടിന്റെ ടൂറിസം മേഖലയ്ക്ക് ഇതിലൂടെ പുത്തനുണര്‍വ് കൈവരിക്കും. ടൂറിസത്തിന്റെ ഗുണഫലങ്ങള്‍ പ്രാദേശിക സമൂഹത്തിന് ലഭ്യമാക്കുകയും ദോഷഫലങ്ങള്‍ പരമാവധി കുറയ്ക്കുകയും ചെയ്യുക എന്നതാണ് ഉത്തരവാദിത്ത ടൂറിസം മുന്നോട്ട് വയ്ക്കുന്ന പ്രധാന ആശയം. നാടിന്റെ പരിസ്ഥിതിയേയും സംസ്‌കാരത്തെയും പൈതൃകത്തെയും സംരക്ഷിക്കുന്നതിനോടൊപ്പം തദ്ദേശീയര്‍ക്ക് ടൂറിസം വഴി തൊഴിലും വരുമാനവും ഉറപ്പുവരുത്തുകയും സഞ്ചാരികള്‍ക്ക് ആസ്വദിക്കാനുള്ള സ്ഥലമായി മാറ്റുകയും ചെയ്യുക എന്നതാണ് പ്രധാനലക്ഷ്യം. സാമ്പത്തികം , സാമൂഹികം ,പാരിസ്ഥികം എന്നിങ്ങനെ മൂന്നു തരത്തിലുള്ള ... Read more

പൊന്‍മുടി മലനിരകളില്‍ പുതിയ പതിനഞ്ച് കോട്ടേജുകളുമായി കെ ടി ഡി സി

പൊന്‍മുടി മലനിരകളുടെ ഭംഗി ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്ക് പുതിയ കോട്ടേജുകളുമായി കെ ടി ഡി സി. ഗോള്‍ഡന്‍ പീക്ക് റിസോര്‍ട്ടിലാണ് പുതിയ പതിനഞ്ച് കോട്ടേജുകള്‍ വരുന്നത്. 3.2 കോടി രൂപയുടെ മുതല്‍ മുടക്കില്‍ പണികഴിപ്പിച്ച കോട്ടേജുകളുടെ ഉദ്ഘാടനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നാളെ നിര്‍വഹിക്കും. 1500 രൂപ മുതല്‍ 3600 രൂപ വരെയാണ് കോട്ടേജുകളുടെ നിരക്ക്. കേരളീയമാതൃകയിലണ് പുതിയ പതിനഞ്ച് കോട്ടേജുകള്‍ പണികഴിപ്പിച്ചത്. ഇതില്‍ അഞ്ചെണ്ണം പൊന്മുടി താഴ്വരയുടെ മുഴുവന്‍ സൗന്ദര്യവും ആസ്വദിക്കാന്‍ പറ്റുന്ന രീതിയിലാണു നിര്‍മിച്ചിരിക്കുന്നത്. കിടപ്പുമുറിയില്‍ നിന്നുതന്നെ താഴ്വരയുടെ ഭംഗി കാണാം. നേരത്തെ 2200 രൂപ മുതലായിരുന്നു കോട്ടേജുകളുടെ നിരക്ക്. ഇത് 1500 രൂപയായി കുറച്ചു. സാധാരണക്കാരായ വിനോദസഞ്ചാരികള്‍ക്കു കൂടി റിസോര്‍ട്ടില്‍ താമസസൗകര്യം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണു നിരക്കു കുറച്ചത്. പുതിയ കോട്ടേജുകള്‍ക്ക് ശരാശരി 3000 രൂപയായിരിക്കും നിരക്ക്. അവധിദിവസങ്ങളില്‍ ഇത് 3600 രൂപ വരെയാകും. പഴയ കോട്ടേജുകളുടെ സൗന്ദര്യവല്‍ക്കരണവും ഉടന്‍ തുടങ്ങും. പൊന്മുടിയിലെത്തുന്ന കുടുംബങ്ങള്‍ക്കായി ഹോട്ട് വാട്ടര്‍ സ്വിമ്മിങ് ... Read more

തിരുവനന്തപുരത്തെ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം ജില്ലയെ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കി മാറ്റാനുള്ള വിപുലമായ കർമപദ്ധതി നടപ്പാക്കുകയാണെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇതു പൂർത്തിയാകുന്നതോടെ തിരുവനന്തപുരത്തിന്റെ മുഖഛായ മാറുമെന്നും അദ്ദേഹം പറഞ്ഞു. ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ പൂർത്തീകരിച്ച വികസന പദ്ധതികളും നവീകരണ പ്രവൃത്തികളും നാടിനു സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണു സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കോവളം, ശംഖുമുഖം, വേളി, പൊന്മുടി തുടങ്ങിയ പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ നവീകരണത്തിനു തുടക്കമിട്ടുകഴിഞ്ഞു. ഇതിനൊപ്പം മുടങ്ങിക്കിടക്കുന്ന മറ്റു പദ്ധതികളുടെ നവീകരണത്തിനും മുൻതൂക്കം നൽകും. കിഫ്ബിയിൽനിന്നാണ് ഇതിനുള്ള പണം കണ്ടെത്തുന്നത്. സംസ്ഥാനത്തിന്റെ ടൂറിസം മേഖലയുടെ സമഗ്ര വികസനമാണു സർക്കാരിന്റെ ലക്ഷ്യമെന്നു മന്ത്രി പറഞ്ഞു. കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ 43,000 കോടി രൂപ ടൂറിസത്തിൽനിന്നാണു ലഭിക്കുന്നത്. കാർഷിക മേഖല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾക്കു ജോലി നൽകുന്ന മേഖലകൂടിയാണ് ടൂറിസം. ഇതു മുൻനിർത്തിയാണ് സർക്കാർ പുതിയ ടൂറിസം നയം കൊണ്ടുവന്നത്. വിനോദ സഞ്ചാര ... Read more