Tag: അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ

ഹർത്താലിനെതിരെ ടൂറിസം മേഖല

നാളത്തെ ഹർത്താലിനെതിരെ ടൂറിസം മേഖല രംഗത്ത്. ടൂറിസം രംഗത്ത് പ്രവർത്തനം സാധാരണ നിലയിൽ നടക്കുമെന്ന് അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് (അറ്റോയ് ) അറിയിച്ചു. തുടരെ നടക്കുന്ന ഹർത്താലുകൾ വിനോദ സഞ്ചാരികൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ വർഷം നൂറോളം ഹർത്താലുകളാണ് നടന്നത്. നിപ്പ വൈറസ് ബാധയും പിന്നീടെത്തിയ പ്രളയവും സംസ്ഥാനത്തെ ടൂറിസം മേഖലയുടെ നട്ടെല്ലൊടിച്ചിരുന്നു. ഇതിൽ നിന്ന് കരകയറാൻ ടൂറിസം മേഖല പെടാപ്പാട് പെടുന്നതിനിടെയാണ് അടുത്ത ഹർത്താൽ വരുന്നത്. ടൂറിസം മേഖലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കുമെന്ന സർവകക്ഷി യോഗത്തിലെ പ്രഖ്യാപനവും നടപ്പായിട്ടില്ല. വളരെ മുൻകൂട്ടി തീരുമാനിക്കുന്ന ടൂർ പ്ലാനുമായി വിനോദ സഞ്ചാരികൾ കേരളത്തിലെത്തുമ്പോൾ സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കും വിധം ഹർത്താൽ നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ഹർത്താലുകൾക്ക് ആധാരമായി ഉന്നയിക്കുന്ന വിഷയങ്ങളോട് അറ്റോയ്ക്ക് വിയോജിപ്പില്ല. വിയോജിപ്പ് വഴി മുടക്കുന്ന സമര രീതിയോടാണ്. ഈ സാഹചര്യത്തിൽ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിപ്പിക്കുകയും ടൂറിസം പ്രവർത്തനങ്ങൾ സുഗമമായി നടത്താൻ ശ്രമിക്കുകയും ചെയ്യുന്നവർക്ക് പൊലീസ് ... Read more

അറ്റോയ് ആവശ്യം അംഗീകരിച്ചു: ടൂറിസം മേഖലയെ ഹർത്താലിൽ നിന്നൊഴിവാക്കിയെന്ന് സി പി എം

കേരളത്തിൽ അനാവശ്യ ഹർത്താലുകൾ നടത്തുന്നതിനെതിരെ മുന്നണികൾ. ടൂറിസം മേഖലയെ ഹർത്താലിൽ നിന്നൊഴിവാക്കാൻ സി പി എം തീരുമാനിച്ചതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.  എന്തിനും ഏതിനും ഹർത്താൽ നടത്തുന്ന സമീപനം മാറണമെന്നും മലയാള മനോരമ തിരുവനന്തപുരത്ത് സംഘടിപ്പിച്ച വികസന ഉച്ചകോടിയിൽ കോടിയേരി വ്യക്തമാക്കി. ഏറ്റവും കൂടുതൽ ഹർത്താൽ നടക്കുന്ന സംസ്ഥാനമാണ് കേരളം. ഇത് എങ്ങനെ ഒഴിവാക്കാം എന്നാലോചിക്കണം. ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ ഹർത്താലാകാം .ടൂറിസം മേഖലയെ ഹർത്താലിൽ നിന്നൊഴിവാക്കുന്ന കാര്യത്തിൽ മറ്റു പാർട്ടികൾ സമന്വയത്തിലെത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു. Procession organized by ATTOI in Thiruvananthapuram (ടൂറിസം മേഖലയെ ഹർത്താലിൽ നിന്നൊഴിവാക്കണമെന്ന് അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ്) ഏറെ നാളായി ആവശ്യപ്പെടുന്നുണ്ട് )

ഹർത്താലിനെതിരെ പ്രതിഷേധവുമായി ടൂറിസം മേഖല

ഹർത്താലുകൾക്കും ടൂറിസ്റ്റുകളെ ആക്രമിക്കുന്നതിനെതിരെയും സംസ്ഥാനത്തെ ടൂറിസം മേഖല പ്രതിഷേധവുമായി തെരുവിലേക്ക്. പ്രധാന വിനോദ സഞ്ചാര സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പ്രതിഷേധം. തിരുവനന്തപുരത്ത് കത്തിച്ച മെഴുകുതിരികളുമായി മൗനജാഥ നടത്തും. പാളയം രക്തസാക്ഷി മണ്ത്തിൽ നിന്ന് സെക്രട്ടറിയേറ്റ് പടിക്കൽ വരെയാണ് ജാഥ. അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) നേതൃത്വത്തിൽ നടക്കുന്ന മൗനജാഥയിൽ സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫെഡറേഷൻ (എസ് കെ എച്ച് എഫ്), അസോ. ഓഫ് പ്രൊഫഷണൽസ് ഇൻ ടൂറിസം ( എ പി ടി ), ടൂറിസം പ്രൊഫഷണൽസ് ക്ലബ്ബ് (ടി പി സി ), കോൺഫെഡറേഷൻ ഓഫ് അക്രഡിറ്റഡ് ടൂർ ഓപ്പറേറ്റേഴ്സ് (കാറ്റോ ) ‘ കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി ( സി കെ ടി ഐ ) എന്നിവരും പങ്കാളികളാകും . നാടിനെ നടുക്കിയ മഹാ പ്രളയത്തിന്റെ ആഘാതം പൂര്‍ണമായും വിട്ടൊഴിഞ്ഞിട്ടില്ല, പുതിയ ടൂറിസം സീസണ്‍ ഏറെ പ്രതീക്ഷയോടെയാണ് കേരളത്തിലെ ടൂറിസം വ്യവസായികളും ... Read more

നവകേരള ടൂറിസം; എനിക്ക് പറയാനുള്ളത്- 1

(പ്രളയത്തില്‍ നിന്ന് കരകയറുന്ന കേരളത്തെക്കുറിച്ച് സജീവ ചര്‍ച്ച നടക്കുകയാണ്. ടൂറിസം ന്യൂസ് ലൈവും ഈ ചര്‍ച്ചയില്‍ കണ്ണിയാകുന്നു. നവകേരളത്തില്‍ വിനോദ സഞ്ചാര രംഗം എങ്ങനെയായിരിക്കണം. നിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കാം. editorial@tourismnewslive.com എന്ന വിലാസത്തിലേക്ക് നിങ്ങളുടെ അഭിപ്രായങ്ങള്‍ അയയ്ക്കുക. ആദ്യം അഭിപ്രായം പങ്കുവെയ്ക്കുന്നത് അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ(അറ്റോയ്) പ്രസിഡന്റ് പികെ അനീഷ്‌ കുമാര്‍) കേരളം പ്രളയക്കെടുതിയില്‍ നിന്ന് കരകയറുകയാണ്. തകര്‍ത്തു പെയ്ത പേമാരിയും കുത്തിയൊലിച്ചെത്തിയ വെള്ളവും സംസ്ഥാനത്തിന് വലിയ നാശനഷ്ടം വരുത്തിയിട്ട് ആഴ്ചകള്‍ പിന്നിടുന്നതെയുള്ളൂ. നവകേരള നിര്‍മാണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമൂഹത്തിന്‍റെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിച്ചു. നവകേരളത്തില്‍ ടൂറിസം മേഖല എങ്ങനെയായിരിക്കണം എന്ന എന്‍റെ നിര്‍ദേശങ്ങള്‍ പങ്കുവെയ്ക്കുകയാണിവിടെ.   അടിസ്ഥാന സൗകര്യത്തില്‍ അരുതേ വിട്ടുവീഴ്ച്ച ഏഷ്യയില്‍ അതിവേഗം വളരുന്ന ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് കേരളം. എന്നാല്‍ സമാനമായ വിനോദസഞ്ചാരകേന്ദ്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടുത്തെ അടിസ്ഥാന സൗകര്യ വികസനം രാജ്യാന്തര നിലവാരത്തിനനുസരിച്ചല്ല. പ്രളയ ബാധിത സ്ഥലങ്ങള്‍ പുനര്‍നിര്‍മിക്കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങളുടെ ... Read more

വീണ്ടെടുക്കും ചെങ്ങന്നൂരിനെ; ശുചീകരണ പ്രവർത്തനങ്ങളുമായി ടൂറിസം മേഖലയും

പ്രളയം സർവനാശം വിതച്ച ചെങ്ങന്നൂരിൽ ടൂറിസം മേഖലയുടെ അകമഴിഞ്ഞ സഹായം തുടരുന്നു. ചെങ്ങന്നൂരിനെ വീണ്ടെടുക്കാനുള്ള ശ്രമവുമായി കേരളത്തിലെ ടൂറിസം മേഖല പ്രളയം ദുരിതം ശേഷിപ്പിച്ച വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കി. പുത്തൻകാവിലെ ഇടനാട്ടിലാണ് ടൂറിസം മേഖല ശുചീകരണ പ്രവർത്തനം നടത്തിയത്.   അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) , കേരള ട്രാവൽ മാർട്ട് സൊസൈറ്റി, കാറ്റോ, ടൂറിസം പ്രഫഷണൽസ് ക്ലബ്ബ്, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫെഡറേഷൻ തുടങ്ങി ടൂറിസം രംഗത്തെ സംഘടനകളും പ്രമുഖ സ്ഥാപനങ്ങളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി. തിരുവനന്തപുരത്തെ ടൂർ ഓപ്പറേറ്റർമാരും ഹോട്ടൽ – റിസോർട്ട് ഉടമകളും ജീവനക്കാരുമാണ് ഇടനാട് വൃത്തിയാക്കിയത്.   ഇടനാട് ശാലേം മാർത്തോമാപ്പള്ളിയിൽ രാവിലെ ഒമ്പതരക്കെത്തിയ ഇരുനൂറിലേറെ വരുന്ന സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് വീടുകൾ തോറും കയറിയിറങ്ങി വൃത്തിയാക്കിയത്. ഓരോ സംഘത്തിലും പ്ലംബർ, ഇലക്ട്രീഷ്യൻ എന്നിവരുടെ സാന്നിധ്യം ഉറപ്പാക്കിയിരുന്നു. വീടുകളിലും സ്ഥാപനങ്ങളിലും അടിഞ്ഞുകൂടിയ കനത്ത ചെളി നീക്കം ചെയ്യൽ വെല്ലുവിളിയായിരുന്നെങ്കിലും ... Read more

അതിജീവിക്കും നാം : പ്രളയത്തിൽ കൈകോർത്ത ടൂറിസം മേഖലയെ അഭിനന്ദിച്ച് മന്ത്രി

പ്രളയക്കെടുതി നേരിട്ടപ്പോൾ ഒരു ജനത ഒന്നാകെ നിലയുറപ്പിച്ചതിനെ അഭിനന്ദിച്ച് ടൂറിസം ഉപദേശക സമിതി. ടൂറിസം മേഖലയുടെ പ്രവർത്തനങ്ങളെ യോഗത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിനന്ദിച്ചു. ഹിമാലയൻ മലമടക്കുകളിലെ റാഫ്റ്റിംഗിന് ഉപയോഗിക്കുന്ന റാഫ്റ്റുകൾ എത്തിച്ച് രക്ഷാ പ്രവർത്തനം നടത്തിയ കാലിപ്സോ, ഡൈവിംഗ് വിദഗ്ധരെ ഉപയോഗിച്ച് ദൗത്യത്തിലേർപ്പെട്ട ബോണ്ട് സഫാരി എന്നിവരേയും മന്ത്രി അഭിനന്ദിച്ചു. ആലപ്പുഴയിലെ ഹൗസ് ബോട്ടുകളിൽ കുട്ടനാട്ടിലെ നിരവധി പ്രളയ ദുരിത ബാധിതർ ഇപ്പോഴും താമസിക്കുന്നുണ്ട്. ടൂറിസത്തിന്റെ ജനകീയ മുഖമാണ് ഇതിൽ പ്രകടമായത്. കുത്തൊഴുക്കിൽ മൂന്നാർ ഒറ്റപ്പെട്ടപ്പോൾ ദുരന്തബാധിതർക്ക് റിസോർട്ടുകൾ താമസ സൗകര്യം ഒരുക്കിയതിനേയും മന്ത്രി അഭിനന്ദിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യസാധനങ്ങളും കുടിവെള്ളവും എത്തിച്ച അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ), ഉത്തരവാദിത്വ ടൂറിസം മിഷൻ എന്നിവരേയും മന്ത്രി പരാമർശിച്ചു. പ്രളയബാധിതരുടെ പുനരധിവാസത്തിനും മന്ത്രി ടൂറിസം മേഖലയുടെ പിന്തുണ തേടി. നൂറ്റാണ്ടിലെ വലിയ പ്രളയത്തിൽ കേരളത്തിന് വലിയ തിരിച്ചടിയാണ് നേരിട്ടത് . പ്രത്യേകിച്ച് ടൂറിസം മേഖലക്ക് കനത്ത ... Read more

കുട്ടനാട്ടിലെ പ്രളയമേഖലയിൽ കാരുണ്യത്തിന്റെ കരങ്ങളുമായി അറ്റോയ്

കുട്ടനാട്ടിലെ പ്രളയ ബാധിത മേഖലയിൽ അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) സഹായം തുടരുന്നു. കഴിഞ്ഞ ദിവസം ദുരിതാശ്വാസ ക്യാമ്പുകളിൽ കുപ്പിവെള്ളമെത്തിച്ച ടൂറിസം മേഖലയിലെ ഈ പ്രബല സംഘടന ഇന്ന് കൂടുതൽ സഹായങ്ങളെത്തിച്ചു. കൈനകരി അടക്കം കുട്ടനാടിന്റെ ഉൾപ്രദേശങ്ങളിലെ ക്യാമ്പുകളിലാണ് അറ്റോയ് സഹായമെത്തിച്ചത്. കിറ്റ്സ്, താജ് ഗ്രൂപ്പ്, കോൺഫെഡറേഷൻ ഓഫ് അക്രഡിറ്റഡ് ടൂർ ഓപ്പറേറ്റേഴ്സ് (സിഎടിഒ), അസോസിയേഷൻ ഓഫ് ടൂറിസം പ്രൊഫഷണൽസ് (എ ടി പി ) എന്നിവയും അറ്റോയിയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൈകോർത്തു. അറ്റോയ് പ്രസിഡന്റ് പി കെ അനീഷ് കുമാർ, വൈസ് പ്രസിഡന്റ് സി എസ് വിനോദ് , ബേബി മാത്യു സോമതീരം, ഹിരൺ, എസ് എൽ പ്രദീപ്, തുടങ്ങിയവർ ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യാൻ നേതൃത്വം നൽകി. വെള്ളക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുട്ടനാടൻ ജനതക്ക് അറ്റോയ് നൽകുന്ന സഹായഹസ്തത്തെ ആലപ്പുഴ ജില്ലാ കളക്ടർ സുഹാസും ഡെപ്യൂട്ടി കളക്ടർ മുരളീധരൻ നായരും അഭിനന്ദിച്ചു. വിനോദ സഞ്ചാരത്തിനു ... Read more