കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ഉത്സവതുല്യമാകും; സംഘാടക സമിതി ഞായറാഴ്ച്ച

ഡിസംബര്‍ 9ന് കണ്ണൂര്‍ വിമാനത്താവളം തുറക്കുക ഉത്സവ സമാനമായ അന്തരീക്ഷത്തിലാകും. സംഘാടക സമിതി രൂപീകരണം ഞായറാഴ്ച മട്ടന്നൂരില്‍ നടക്കും.

എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറിനു സമീപമാകും ഉദ്ഘാടനവേദി. ഇവിടെ വലിയ പന്തലാകും തയ്യാറാക്കുക. മുഖ്യമന്ത്രിക്കും മറ്റ് അതിഥികള്‍ക്കും പ്രത്യേക സുരക്ഷ ഒരുക്കും.

കണ്ണൂരിന്‍റെ സംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന രീതിയിലാകും ഉദ്ഘാടനച്ചടങ്ങ്.തെയ്യം, കഥകളി, ചെണ്ടമേളം,കളരിപ്പയറ്റ് എന്നിവയുണ്ടാകും.

കണ്ണൂരില്‍ നിന്നും ആദ്യം പറന്നുയരുക അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ്.ഡിസംബര്‍ 9 രാവിലെ 11ന് വിമാനം ടെക് ഓഫ് ചെയ്യും.