വരുന്നു ട്രെയിന്‍ 18; അറിയാം 10 കാര്യങ്ങള്‍

രാജ്യത്ത് നിര്‍മിച്ച ആദ്യ അതിവേഗ ട്രെയിന്‍ അടുത്തമാസം പരീക്ഷണ ഓട്ടം നടത്തും. ട്രെയിന്‍18 എന്ന് പേര് നല്‍കിയിരിക്കുന്ന തീവണ്ടി ശ്താബ്ദി ട്രെയിനുകള്‍ക്ക് പകരമായിരിക്കും ഓടുക.

  • എ.സി ചെയര്‍കാറുകള്‍ ഉള്ള തീവണ്ടി പരമാവധി 160 കിലോമീറ്റര്‍ വേഗത്തിലാവും ഓടുക. സ്വയം നിയന്ത്രിതമായ വാതിലുകള്‍ തനിയെ അടയുകയും തുറക്കുകയും ചെയ്യും.
  • മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് ട്രെയിന്‍ നിര്‍മിച്ചത്.
  • എന്‍ജിനില്ലാത്ത തീവണ്ടിയില്‍ മുന്നിലും പിന്നിലും ഡ്രൈവര്‍ കാബിനുകളുണ്ടാകും.
    ശീതീകരിച്ച 16 ചെയര്‍കാറുകളാണ് ട്രെയിന്‍18ലുണ്ടാകുക.
  • 16 കോച്ചുകളില്‍ രണ്ട് കോച്ചുകള്‍ എക്‌സിക്യൂട്ടീവ് ക്ലാസായിരിക്കും.
  • എക്‌സിക്യൂട്ടീവ് കോച്ചില്‍ 56 പേര്‍ക്കും മറ്റ് കോച്ചുകളില്‍ 78 പേര്‍ക്കും യാത്രചെയ്യാം.
  • പൂര്‍ണമായും ഓട്ടോമാറ്റിക് ആയതാണ് കയറാനും ഇറങ്ങാനുമുള്ള വാതിലുകള്‍ അത് താനെ തുറക്കുകയും അടയുകയും ചെയ്യും.
  •  ജിപിഎസ് സംവിധാനത്തോടെയുള്ള സ്ഥലവിവരണവും വൈ ഫൈ, ഇന്‍ഫോടെയ്ന്‍മെന്റ് സൗകര്യവും ഉണ്ടാകും.
  •  പെട്ടെന്ന് വേഗംകൂട്ടാനും കുറയ്ക്കാനും കഴിയുന്ന സംവിധാനമുള്ളതാണ് ട്രെയിന്‍
  • മോഡുലാര്‍ ശൗചാലയങ്ങളാകും ട്രെയിനിലുണ്ടാകുക. ഭിന്നശേഷി സൗഹൃദവുമായിരിക്കും.
  • തിരിയുന്ന കസേരകളും മനോഹരമായ എല്‍ഇഡി ലൈറ്റുകളുമാണ് ഉണ്ടാകുക.