കാലി-പീലി കാറുകളുമായി കൈകോര്‍ത്ത് ഊബര്‍

ആപ് അധിഷ്ഠിത ക്യാബ് സര്‍വീസായ ഊബര്‍ ആദ്യമായി കാലി-പീലി ടാക്‌സിയുമായി കൈകോര്‍ക്കുന്നു. തങ്ങളുടെ ശൃംഖലയിലേക്ക് കണ്ണിചേര്‍ത്ത് ദക്ഷിണ മേഖലയിലെ കാലി-പീലി ടാക്‌സികളാണ് ഊബര്‍ ആപ്പില്‍ ലഭ്യമാകുക.

അവധിക്കാല തിരക്കില്‍ ഊബര്‍, ഓല ക്യാബുകള്‍ക്ക് ഡിമാന്‍ഡ് കൂടിയതിനാല്‍ തിരക്കിനനുസരിച്ചുള്ള കൂടിയ നിരക്ക് യാത്രക്കാര്‍ക്ക് നല്‍കേണ്ടിവരുന്നുണ്ട്.

വാഹനലഭ്യത കുറവും കാത്തിരിപ്പ് കൂടുകയും ചെയ്യുന്നു. കാലി-പീലി കൂടി ഊബര്‍ പാനലില്‍ വരുമ്പോള്‍ ഇതിന് കുറെയൊക്കെ പരിഹാരമാകും. ആപ് അധിഷ്ഠിത ക്യാബ് സര്‍വീസായ ഓല നേരത്തേ തന്നെ കാലി-പീലി ക്യാബുകളെ തങ്ങളുടെ പാനലില്‍ ഉള്‍പ്പെടുത്തിയിരുന്നു.