ഒമാനില്‍ കമ്പനി വാഹനങ്ങള്‍ക്കിനി ചുവന്ന നമ്പര്‍ പ്ലേറ്റ്

ഒമാനില്‍ ഇനി കമ്പനി വാഹനങ്ങളില്‍ മഞ്ഞ നിറത്തിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നതിനെതിരെ റോയല്‍ ഒമാന്‍ പോലീസ്. നിയമപരമായി ചുവന്ന നിറത്തിലുള്ള ബോര്‍ഡുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളുവെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ട്രാഫിക് ഉത്തരവ് പുറത്തിറക്കി.


വ്യക്തിപരമായും ജോലി സംബന്ധമായും ഉപയോഗിക്കുന്ന കമ്പനി വാഹനങ്ങള്‍ക്ക് നമ്പര്‍ പ്ലേറ്റുകള്‍ ചുവന്ന നിറത്തില്‍ തന്നെയാകണം. ഹെവി വാഹനങ്ങള്‍ക്കും റെന്റ് എ കാര്‍ എന്നിവയാണ് ചുവന്ന നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്ന മറ്റുള്ള വാഹനങ്ങള്‍.

വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാത്ത കമ്പനി ചെറുകിട വാഹങ്ങളുടെ പരിശോധന കാലാവധിയിലും മാറ്റം വരുത്തി. പത്ത് വര്‍ഷത്തിലൊരിക്കല്‍ അധികൃത പരിശോധന നടത്തിയാല്‍ മതിയാവും.

കമ്പനിയുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത ചെറുകിട മോട്ടോര്‍ വാഹനങ്ങള്‍ എല്ലാ തരം തൊഴിലാളികള്‍ക്കും മാര്‍ച്ച് ഒന്ന് മുതല്‍ ഉപയോഗിക്കാം. എന്നാല്‍ വാഹനങ്ങളുടെ മുല്‍ക്കിയ നഷ്ടപ്പെട്ടാല്‍ പുതിയത് അനുവദിക്കുന്നതിനുള്ള നിരക്ക് അഞ്ച് റിയാലാക്കി ഉയര്‍ത്തി. ഒരു റിയാലാണ് ഇതുവരെ ഈടാക്കുന്നത്.