റിപബ്ലിക്ക് ദിന ഇമോജിയുമായി ട്വിറ്റര്‍

Photo Courtesy :Twitter

അമേരിക്കന്‍ സോഷ്യല്‍ നെറ്റവര്‍ക്കിംഗ് സൈറ്റായ ട്വിറ്റര്‍ പുതിയ ഇമോജിയുമായി രംഗത്ത്. റിപബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഇന്ത്യാഗേറ്റിന്റെ ചിത്രം ആലേഖനം ചെയ്ത ഇമോജി ജനുവരി 29 വരെ ഉപയോഗിക്കാന്‍ സാധിക്കും. ഇത്തരത്തിലൊരു ഇമോജി രാജ്യത്തിന്റെസമൃദിയും ഐശ്വരവും ഓര്‍മ്മിപ്പിക്കുന്ന പ്രതീകമാണെന്ന് ഇന്ത്യ പബ്ലിക്ക് പോളിസി ആന്റ് ഗവണ്‍മെന്റിന്റെ തലവന്‍ മഹിമ കൗള്‍ പറഞ്ഞു.
റിപബ്ലിക്ക് ദിന ഇമോജിയുമായുള്ള സന്ദേശങ്ങള്‍ ട്വീറ്റ് ചെയ്യുന്നതിന് #republicday #happyrepublicday #repubilday2018 എന്ന് ടൈപ് ചെയ്യതാല്‍ മതിയാവും. രാജ്യം 69ാം റിപബ്ലിക്ക് ദിനം ആഘോഷിക്കുന്ന വേളയില്‍ 10 ആസിയാന്‍ തലവന്‍മാര്‍ രാജ്യത്തിന്റെ ക്ഷണം സ്വീകരിച്ച് പ്രധാന അഥിതികളായി
എത്തിയിട്ടുണ്ട്.

ഇന്ത്യന്‍ ആര്‍മിയിലെ സേനയുടെ ശക്തമായ പ്രകടനവും രാജ്യത്തിന്റെ സാംസ്‌കാരികപൈതൃകത്തോടുകൂടിയതദ്ദേശസ്വയംഭരണസംവിധാനങ്ങളുംതദ്ദേശീയമായിവികസിപ്പിച്ചെടുക്കുമെന്ന് പ്രതിരോധമന്ത്രി ട്വീറ്റ് ചെയ്തു.