ഭൂചലനം; അലാസ്കയിലും യുഎസ്സിലും സുനാമി മുന്നറിയിപ്പ്

അലാസ്ക, യുഎസ്, കാനഡ എന്നിവിടങ്ങളില്‍ സുനാമി മുന്നറിയിപ്പ്. ചൊവാഴ്ച അലാസ്കാ തീരത്ത് നിന്നും 170 മൈല്‍ അകലെ റിക്ടര്‍സ്കൈലില്‍ 8.2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുഎസിന്‍റെ പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലും സുനാമിക്ക് സാധ്യതയുണ്ട്.

യുഎസ് ഭൗമശാസ്ത്ര സര്‍വേ അനുസരികച്ച് ചൊവ്വാഴ്ച്ച രാവിലെ 9.30തിന് കോഡിയാക്കിന്‍റെ തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ 6.2 മൈല്‍ ആഴത്തിലുള്ള ഭൂചലനം രേഖപ്പെടുത്തി.

അലാസ്കയിലെ തീരപ്രദേശത്ത്‌ താമസിക്കുന്നവരോട് ഉയര്‍ന്ന പ്രദേശങ്ങളിലേക്കോ താഴ്ന്ന പ്രദേശങ്ങളിലേക്കോ മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കി.