Tag: സെന്റോസ

വിസ്മയങ്ങള്‍ ഒളിപ്പിച്ച മനുഷ്യനിര്‍മ്മിത ദ്വീപ്; സെന്റോസ

കാഴ്ചയുടെ വിസ്മയങ്ങള്‍ ചെപ്പിലൊളിപ്പിച്ച മനുഷ്യ നിര്‍മിത ദ്വീപാണ് സെന്റോസ. സിംഗപ്പൂര്‍ സിറ്റിയില്‍ നിന്ന് റോഡ് മാര്‍ഗമോ, കേബിള്‍ കാര്‍ വഴിയോ, ഷട്ടില്‍ ബസ് സര്‍വീസ് ഉപയോഗിച്ചോ, മാസ് റാപിഡ് ട്രാന്‍സിറ്റ് (MRT) വഴിയോ സെന്റോസ ഐലന്‍ഡിലേക്ക് പോകാം. മെട്രോ ട്രെയിന്‍ സര്‍വീസിനെയാണ് അവിടെ എംആര്‍ടി എന്നു വളിക്കുന്നത്. ദ്വീപ് മുഴുവനും മോണോ റെയില്‍ സംവിധാനത്തില്‍ ചുറ്റാം എന്നതിനാല്‍ ടാക്‌സി എടുക്കേണ്ടി വരില്ല. ദ്വീപിനകത്ത് മോണോ റെയില്‍/ ഷട്ടില്‍ ബസ് യാത്ര സൗജന്യമാണ്. സിംഗപ്പൂരിന്റെ ദേശീയ ചിഹ്നമായ മെര്‍ലിയോണ്‍ പ്രതിമ സെന്റോസയിലാണ് ഉള്ളത്. യൂണിവേഴ്‌സല്‍ സ്റ്റുഡിയോസ് തീം പാര്‍ക്ക്, സെന്റോസയുടെ ആകാശക്കാഴ്ച സമ്മാനിക്കുന്ന ടൈഗര്‍ സ്‌കൈ ടവര്‍, വിങ്‌സ് ഓഫ് ടൈം ഷേ, ദ് ലൂജ് ആന്‍ഡ് സ്‌കൈ റൈഡ്, മാഡം തുസാര്‍ഡ്‌സ് വാക്‌സ് മ്യൂസിയം. അണ്ടര്‍ ഗ്രൗണ്ട് സീ അക്വേറിയം തുടങ്ങി നിരവധി കാഴ്ചകളുടെ കേന്ദ്രമാണ് സെന്റോസ. വീസ നടപടികള്‍ അറിയാം… ആറുമാസ കാലാവധിയുള്ള ഒറിജിനല്‍ പാസ്‌പോര്‍ട്ട്, എംപ്ലോയ്‌മെന്റ് പ്രൂഫ്, സാലറി ... Read more