
കന്യാകുമാരിക്കു തെക്കായി ശ്രീലങ്കയ്ക്കു തെക്കു പടിഞ്ഞാറ് ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് ലക്ഷ്യദ്വീപ് ഭാഗത്തേയ്ക്ക് നീങ്ങുകയാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇത് തീവ്ര ന്യൂന്യമാര്‍ദ്ദമായി മാറി. കാറ്റിനൊപ്പം കടലിനും ശക്തിപ്രാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശത്ത് ജാഗൃതാ നിര്‍ദേശം നല്‍കി. വിനോദ സഞ്ചാരികളോട് കടലില്‍ പോകരുതെന്നും നിര്‍ദേശം നല്‍കി. കൊച്ചിയില്‍ നിന്നും വിനോദ സഞ്ചാരത്തിനു കടലില്‍ പോയ ചെറുകപ്പലുകള്‍