Columnist: ഫറൂഖ് എടത്തറ

കാടു കാണാം ആറളം പോകാം

കണ്ണൂരിലെ കാഴ്ചകള്‍ കാണാനെത്തുന്നവര്‍ ആറളം വന്യജീവി സങ്കേതം കാണാതെ പോകരുത് പ്രകൃതിയെ സ്നേഹിക്കുന്ന ആരും ആറളം മറക്കരുത്. ജില്ലയിലെ ഏക വന്യജീവി സങ്കേതമായ ആറളം, കണ്ണൂര്‍ നഗരത്തില്‍ നിന്ന് 54 കിലോമീറ്റര്‍ അകലെയാണ് സ്ഥിതിചെയ്യുന്നത്. കോഴിക്കോട് നിന്ന് തലശേരി- കൂത്തുപറമ്പ് വഴിയാണ് ആറളത്തേക്ക് പോകാനാവുക. കാടിനെ അടുത്തറിയാന്‍ ഞങ്ങള്‍ മുപ്പതംഗ സംഘമാണ് ആറളത്തേക്ക് യാത്രതിരിച്ചത്. പുലര്‍ച്ചെ ഏഴര മണിയോടെ തന്നെ എല്ലാവരും യാത്രക്കൊരുങ്ങി കോഴിക്കോട്ടെത്തി. നല്ലൊരു എയര്‍ബസിലായായിരുന്നു ആറളത്തേക്കുള്ള യാത്ര. സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒരുമിച്ചുള്ള ഒരു യാത്രയുടെ സന്തോഷം എല്ലാവരിലും ഉണ്ടായിരുന്നു. യാത്ര തുടങ്ങും മുന്‍പേ നാല് കുല വാഴപ്പഴവും കുപ്പിവെള്ളവുമായി ടീം ലീഡര്‍ ഫഹീമും ജോയലും ആദ്യം ബസില്‍ കയറി. ബസ് കോഴിക്കോട് പിന്നിട്ടപ്പോഴേക്കും അധ്യാപകനായ സുഹൃത്ത് ആറളത്തെക്കുറിച്ച് വാതോരാതെ സംസാരിക്കാന്‍ തുടങ്ങിയിരുന്നു. ആറളം; പേരിന്‍റെ കഥ പുഴകളുടെ നാട് എന്ന അര്‍ഥത്തിലാണ് ആറളം (ആറിന്‍റെ അളം) എന്നു പേര് വന്നത്. വടക്കുകിഴക്കായി പശ്ചിമഘട്ട മലമടക്കുകളാലും തെക്കുപടിഞ്ഞാറ് ആറളം പുഴയാലും ... Read more