Kerala

കൈ കൊടുക്കേണ്ട ….. കൈയടിക്കാം ടൂറിസം ഹെൽപ്പ് ലൈന്

കേരളം ടൂറിസം ഡിപ്പാർട്മെന്റ് അവരുടെ ഹെൽപ്‌ഡെസ്‌ക് പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തി.

ഇതിന്റെ ഭാഗമായി വിദേശ ടൂറിസ്റ്റുകൾക്ക് താമസസൗകര്യം ഒരുക്കി കൊടുക്കുകയും, ഭക്ഷ്യ വസ്തുക്കൾ സമയത്തിന് എത്തിച്ചു കൊടുക്കാനും സാധിച്ചു

1 ഇന്നലെ രാത്രി 11.45 ന് എറണാകുളം വെല്ലിംഗ്ഡൻ ഐലന്റിൽ എത്തിയ ഡെൻമാർക് സ്വദേശിയായ വനിത സഞ്ചാരിക്ക് Help Desk ൽ വന്ന ടെലിഫോൺ സന്ദേശ പ്രകാരം എറണാകുളം ജോയിന്റ് ഡയറക്ടറും DTPC സെക്രട്ടറിയും ഇടപെട്ട് ബോൾഗാട്ടി പാലസിൽ താമസ സൗകര്യം ഒരുക്കി നല്കി. അവർക്ക് 20-ാം തീയതി സ്വദേശത്തേക്ക് മടങ്ങി പോകുന്നതിനുള്ള ക്രമീകരണങ്ങൾ ഫോർട്ട് കൊച്ചി സബ് കളക്ടറുമായി ചേർന്ന് ഒരുക്കി നൽകിയിട്ടുണ്ട്.

2 ഇന്നലെ വൈകിട്ട് ഫോർട്ട് കൊച്ചിയിൽ എത്തിയ യു.കെ, ജർമനി എന്നിവിടങ്ങളിൽ നിന്നുള്ള നാല് ടൂറിസ്റ്റ്കൾക്ക് പോലീസിന്റെയും ആരോഗ്യ വകുപിന്റെയും സഹായത്തോടെ മഹാരാജാസ് ആശുപത്രിയിൽ പരിശോധനയും താമസവും ഒരുക്കി നല്കി. അവർ ഇപ്പോഴും അവിടെ തുടരന്നു. അവർക്ക് ഭക്ഷണവും മറ്റുംനല്കുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

3 മൂന്നാറിൽ നിന്നും വന്ന 19 അംഗ ബ്രിട്ടീഷ് ടൂറിസ്റ്റുകളിൽ 17 പേർക്ക് നെടുമ്പാശേരിയിലുള്ള Lotus 8 ഹോട്ടലിൽ എല്ലാ സൗകര്യവും ഒരുക്കി കൊടുക്കുന്നത് ടൂറിസം വകുപ്പാണ്. അവർക്ക് ഭക്ഷണം മരുന്നുകൾ എന്നിവയെല്ലാം തന്നെ ടൂറിസം വകുപ്പ് നല്കുന്നുണ്ട്. മറ്റ് രണ്ടു പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

4 ആലപ്പുഴയിൽ വന്ന രണ്ട് വിദേശ സഞ്ചാരികൾക്ക് (ആസ്ടേലിയ, സിംഗപൂർ ) KTDC ഹോട്ടലിൽ താമസ മടക്കമുള്ള സൗകര്യ ങ്ങൾ ഏർപ്പെടുത്തിയത് ആലപ്പുഴ ഡെപ്യൂട്ടി ഡയറക്ടറാണ്.

5 കൂടാതെ സഹായം ആവശ്യപ്പെട്ട രണ്ട് അമേരിക്കൻ പൗരൻമാർക്ക് ഒരുസ്വകാര്യ ഹോട്ടലിൽ താമസ സൗകര്യം ചെയ്തുകൊടുത്തു

6 അലൻ എന്ന അമേരിക്കൻ സഞ്ചാരി കൊടൈക്കനാലിൽ നിന്നും വരുമ്പോൾ ബാഗ് നഷ്ടപ്പെടുകയുണ്ടായി. ആലപ്പുഴ സെപ്യൂട്ടി ഡയറക്ടർ ഇടപെട്ട് പോലീസിൽ റിപ്പോർട്ട് ചെയ്യുകയും ആലപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

7 ആസ്ടേലിയ ന്യൂസിലാന്റ് എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് വനിത സഞ്ചാരികൾക്ക് ഇടുക്കി DTPC സെക്രട്ടറി ഇടപെട്ട് താമസ സൗകര്യം ചെയ്തു കൊടുത്തു.
ഇവയെല്ലാം ഇന്നലെ ഒരു ദിവസം ടൂറിസം വകുപ്പ് ചെയ്തവയാണ്.