Destinations

കാസര്‍ഗോഡെത്തുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍

കാസര്‍കോഡ്…കേരളത്തിലാണെങ്കിലും വ്യത്യസ്തമായ ഒരു സംസ്‌കാരം കാത്തുസൂക്ഷിക്കുന്ന നാട്. സപ്തഭാഷകളുടെയും സംസ്‌കാരങ്ങളുടെയും സംഗമഭൂമിയെന്ന് അറിയപ്പെടുന്ന ഈ നാട് സഞ്ചാരികളെ എന്നും കൊതിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കോട്ടകളുടെയും കുന്നുകളുടെയും നാട് മാത്രമല്ല, ദൈവങ്ങളുടെയ നാട് കൂടിയാണ് ഈ നാട്ടുകാര്‍ക്ക് കാസര്‍കോഡ്. ബേക്കല്‍കോട്ടയുടെ പേരില്‍ മാത്രം ലോക സഞ്ചാര ഭൂപടത്തില്‍ തന്നെ ഇടം നേടിയ കാസര്‍കോഡിനെക്കുറിച്ച് പറയുവാനാണെങ്കില്‍ ഏറെയുണ്ട്. ഒരു സഞ്ചാരിയുടെ ട്രാവല്‍ ലിസ്റ്റില് എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് കാസര്‍കോഡിനെ ഉള്‍പ്പെടുത്തണം എന്നു നോക്കാം…


സപ്തഭാഷകളുടെ നാട്

കേരളത്തിലെ മറ്റ് 13 ജില്ലകളില്‍ പോയാലും ലഭിക്കാത്ത വ്യത്യസ്തമായ അനുഭവങ്ങള്‍ കാസര്‍കോഡ് ജില്ലയില്‍ നിന്നു ലഭിക്കും എന്നതില്‍ സംശയമില്ല. ഔദ്യോഗിക ഭാഷയായ മലയാളം ഉള്‍പ്പെടെ ഏഴു ഭാഷകളാണ് ഇവിട ഉപയോഗിക്കുന്നത്. കന്നഡ, തുളു, കൊങ്കണി,ബ്യാരി, മറാത്തി, കൊറഡ ഭാഷ, തമിഴ്, ഹിന്ദി എന്നീ ഭാഷകളാണ് ഇവിട ഉപയോഗിക്കുന്നത്. ഭക്ഷണത്തിന്റെ കാര്യത്തിലും ആതിഥ്യ മര്യാദയിലും ഒക്കെ ഇവിടെയിത് കാണാം.

തടാകത്തില് നിധി സൂക്ഷിക്കുന്ന നാട്

കാസര്‍കോഡ് എന്ന പേരു വന്നതിനു പിന്നില്‍ പല കഥകളും പറയുന്നുണ്ട്. കുസിരക്കൂട് എന്ന കന്നഡ വാക്കില്‍ നിന്നും കാസര്‍കോഡ് എന്ന പേരു വന്നുവെന്നാണ് കൂടുതല്‍ പ്രചരാമുള്ള വിശ്വാസം. കുസിരക്കൂട് എന്നാല്‍ കാഞ്ഞിരക്കൂട്ടം എന്നാണ് അര്‍ഥം. കാഞ്ഞിരോട് എന്ന വാക്കില്‍ നിന്നുമാണ് ഈ പേരു കിട്ടയതെന്ന് കരുതുന്നവരുമുണ്ട്. കാസാര, കോദ്ര എന്നീ സസ്‌കൃത വാക്കുകള്‍ ചേര്‍ന്നാണ് കാസര്‍കോഡ് വന്നതെന്ന് പറഞ്ഞാലും തെറ്റാവില്ല. കാസാര എന്നാല്‍ കുഴമെന്നും കോദ്ര എന്നാല്‍ നിധി സൂക്ഷിച്ചിരിക്കുന്ന സ്ഥലം എന്നുമാണ് അര്‍ഥം. എന്നാല്‍ എങ്ങനെയാണ് ഈ ഒരു അര്‍ഥം വന്നതെന്ന കാര്യത്തില്‍ തെളിവുമില്ല.

വലിയപറമ്പു കായല്‍

കേരളത്തിലെ ഏറ്റവും മനോഹരമായ കായലുകളിലൊന്നാണ് കാസര്‍കോഡ് ജില്ലയിലെ വലിയപറമ്പു കായല്‍. കെട്ടുവള്ളത്തിലൂടെയുള്ള യാത്രും ചുറ്റിക്കിടക്കന്ന അറബിക്കടലും മീന്‍പിടുത്തവും കായല്‍ക്കാഴ്ചകളും ഒക്കെ ഇവിടേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നു. അറബിക്കടലിന്റെ അതിര്‍ത്തിയിലെ ഈ ദ്വീപ് ഒരു ഫിഷിങ് ഗ്രാമം കൂടിയാണ്. കാസര്‍കോഡ് നിന്നം 50 കിലോമീറ്റര്‍ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

ബേക്കല്‍ കോട്ട

കാസര്‍കോഡിനെ ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ അടയാളപ്പെടുത്തിയ കാരണം ഇവിടുത്തെ ബേക്കല്‍ കോട്ടയാണ്. ആധിപത്യത്തിന്റെയും അധിനിവേശത്തിന്റെയും ചോരക്കറകള്‍ വീണ കഥകള്‍ പറയുന്ന ഈ കോട്ട കേരളത്തിലെ ഏറ്റവും വലിയ കോട്ടകളിലൊന്നുകൂടിയാണ്. 35 ഏക്കര്‍ സ്ഥലത്തിലധികമായി വ്യാപിച്ചു കിടക്കുന്ന ഈ കോട്ടയ്ക്ക് സൈനിക പ്രാധാന്യം ഏറെയുണ്ട്. കാസര്‍കോഡിന്റെ ചരിത്രം അന്വേഷിച്ചെത്തുന്നവര്‍ തീര്‍ച്ചായും വന്നിരിക്കേണ്ട ഒരിടമാണിത്.

അനന്തപുരം തടാക ക്ഷേത്രം

ഒരു തീര്‍ഥ യാത്രയ്‌ക്കൊരുങ്ങുന്നവര്‍ക്ക് വേണ്ടതെല്ലാം കാസര്‍കോഡുണ്ട്. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ ക്ഷേത്രം ഒരു തടാകത്തിന്റെ നടുവിലായാണ് സ്ഥിതി ചെയ്യുന്നത്. രണ്ടേക്കേേറാളം പരന്ന് കിടക്കുന്ന തടാകത്തിനു നടുവിലെ ഈ ക്ഷേത്ര കേരളത്തിലെ തന്നെ ഏക തടാക ക്ഷേത്രമാണ്. തിരുവനന്തപുരത്തെ ക്ഷേത്രം നിര്‍മ്മിക്കുന്നതിനു മുന്‍പ് വരെ അനന്തപത്മനാഭന്‍ ഇവിടെയായിരുന്നുവത്രെ വസിച്ചിരുന്നത്. തിരുവനന്തപുരത്തെ ക്ഷേത്രത്തില്‍ ഭഗവാന്‍ കിടക്കുന്ന രൂപത്തിലാണെങ്കില്‍ ഇവിടെ ഭഗവാന്‍ ഇരിക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. എന്നാല്‍ കാലവര്‍ഷം എത്ര കനത്താലും വെള്ളം എത്ര പൊങ്ങിയാലും ഇവിടെ ഒന്നും സംഭവിക്കില്ലത്രെ. തടാകത്തിലെ ജലനിരപ്പ് എന്നും ഒരേ അളവിലായിരിക്കും. സസ്യാഹാരം മാത്രം കഴിച്ച് ക്ഷേത്രക്കുളത്തില്‍ ജീവിക്കുന്ന ബാബിയ എന്നു പേരായ ഒരു മുതല ഇവിടുത്തെ താരം തന്നെയാണ്. കുളത്തിനുള്ളിലെ രണ്ടു ഗുഹകളിലായാണ് ഈ മുതല വസിക്കുന്നത്. സാധാരണയായി ക്ഷേത്രത്തിലെ നിവേദ്യം മാത്രമാണ് ഇതിന്റെ ഭക്ഷണം. ഈ സമയത്തു മാത്രമേ മുതലയെ വെള്ളത്തിനു മുകളില്‍ കാണുവാന്‍ സാധിക്കുകയുളളു. കാസര്‍കോഡു നിന്നും 16 കിലോമീറ്റര്‍ അകലെയാണ് അനന്തത്മനാഭ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

കാപ്പില്‍ ബീച്ച്
കാസര്‍കോഡ് ജില്ലയില്‍ എണ്ണംപറഞ്ഞ കാഴ്ചകള്‍ ഒരുപാടുണ്ടെങ്കിലും അതിലൊന്നും പെടാതെ കിടക്കുന്ന, എന്നാല്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഇടമാണ് കാപ്പില്‍ ബീച്ച്. ബഹളങ്ങള്‍ അധികമൊന്നുമില്ലെങ്കിലും മനസ്സില്‍ കയറിപ്പറ്റുന്ന ഒരുകൂട്ടം കാഴ്ചകള്‍ ഇവിടെ കാണാം. കടലിന് നന്നേ ആഴം കുറവുള്ള ഇവിടെ നീന്തല്‍ പഠിക്കാനും സൂര്യനമസ്‌കാരത്തിനുമായാണ് ആളുകള്‍ എത്താറുള്ളത്. ബേക്കല്‍ കോട്ടയില്‍ നിന്നും ഏഴു കിലോമീറ്റര്‍ മാറിയാണ് കാപ്പില്‍ ബീച്ച് സ്ഥിതി ചെയ്യുന്നത്.

കോട്ടഞ്ചേരി

കേരളത്തിലെ കുടക് എന്നറിയപ്പെടുന്ന സ്ഥലമാണ് കോട്ടഞ്ചേരി. കൊന്നക്കാടിനു സമീപമുള്ള മാലോം എന്ന സ്ഥലത്തുനിന്നും മൂന്നു കിലോമീറ്റര്‍ അകലെയാണ് ഇവിടം. ട്രക്കിങ്ങിനു ഏറെ അനുയോജ്യമായ ഇവിടം അധികം ആളുകളെത്താത്ത ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. കാവേരി നദിയുടെ ഉത്ഭവമായ തലക്കാവേരി ഇവിടെനിന്നും 14 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

റാണിപുരം

സമുദ്ര നിരപ്പില്‍ നിന്നും 750 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന റാമിപുരം ഹില്‍സ് ഇവിടുത്തെ പ്രധാന സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. കാഞ്ഞങ്ങാണ് രാജപുരത്തിനു സമീപം പനത്തട്ക്കടുത്താണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. ജൈവവൈവിധ്യത്തിന്റെ കാര്യത്തില്‍ ഏറെ സമ്പന്നമായ ഇവിടെ ട്രക്കിങ്ങിനായാണ് കൂടുതലും ആളുകള്‍ എത്തുന്നത്. ഇവിടുത്തെ പ്രത്യേകമായ ഭൂപ്രകൃതി കാരണം അതിരാവിലെ മലകയറ്റത്തിനായി എത്തിച്ചേരുന്നതായിരിക്കും നല്ലത്. കാസര്‍കോഡ് നിന്നും 85 കിലോമീറ്ററും ബേക്കലില്‍ നിന്നും 58 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. കാഞ്ഞങ്ങാടു നിന്നും ഇവിടേക്ക് 45 കിലോമീറ്റര്‍ ദൂരമുണ്ട്.

മധൂര്‍ ക്ഷേത്രം

കാസര്‍കോഡ് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് മധൂര്‍ ക്ഷേത്രം. മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം എന്നാണിതിന്റെ പേര്. മധൂര്‍ ശ്രീ മദനന്തേശ്വര-സിദ്ധിവിനായകക്ഷേത്രം ഒരു ശിവക്ഷേത്രമാണെങ്കിലും ഗണപതിയുടെ പേരില്‍ ആണ് അറിയപെടുന്നത്. ണേശ ചതുര്‍ത്ഥിയും മധുര്‍ ബേടിയും ആണ് ക്ഷേത്രത്തില്‍ ഏറ്റവും തിരക്കുള്ള സമയങ്ങള്‍.