Kerala

ബേക്കൽ ബീച്ചിൽ ആർട്ട് വോക്ക് ഒരുങ്ങുന്നു

ബേക്കൽ ബീച്ചിൽ ഒരുങ്ങി വരുന്ന ‘ആർട്ട് വോക്ക്’ൽ വിനോദ സഞ്ചാരികൾക്കും സന്ദർശകർക്കും വേറിട്ട അനുഭവം നൽകാൻ ഉതകും വിധം നാനൂറ് മീററർ നീളത്തിലുള്ള നടപ്പാതയിലും പാതയോരങ്ങളിലും ചിത്രകാരന്മാരുടെയും ശില്പികളുടെയും കലാസൃഷ്ടികളാണ് സജ്ജമാകുന്നത്‌.

ഇന്ററാക്റ്റീവ് ആർട്ടിന് പ്രാധാന്യം നൽകുന്ന പരിപാടികളും. വിദേശ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർക്കൊപ്പം പ്രാദേശിക കലാകാരന്മാർക്ക് കൂടി മികച്ച അവസരം നൽകുന്നതാണ് പദ്ധതി.പന്ത്രണ്ട് ഏക്കറിൽ പരന്നു കിടക്കുന്ന ബേക്കൽ ബീച്ച് പാർക്കിനെ ‘Art Beach’ തീം ആസ്പദമാക്കി ദീർഘകാല അടിസ്ഥാനത്തിൽ വികസിപ്പിക്കാനുള്ള ലക്ഷ്യവും ബിആർഡിസി ക്കുണ്ട്.

ബേക്കൽ ടൂറിസം മേഖലയിലെ സൌന്ദര്യ വൽക്കരണ- വികസന സങ്കല്പങ്ങൾക്ക് പുതിയ പാത തുറക്കുന്നതിനും പുതിയ ദൃശ്യ സംസ്കാരം രൂപപ്പെടുന്നതിനും ഉതകുന്നതാകും ‘ആർട്ട് വോക്ക്’ എന്ന് ടൂറിസം വ്യവസായ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടു.

സന്ദർശകർക്കുപരിയായി വിനോദ സഞ്ചാരികളെ ടൂറിസം കേന്ദ്രത്തിലേക്ക് ആകർഷിക്കാൻ സാധിക്കണം എന്ന ലക്ഷ്യത്തോടു കൂടിയാണ് ‘ആർട്ട് വോക്ക്’ നടപ്പിലാക്കി വരുന്നത്.