Kerala

വേളാങ്കണ്ണി എക്‌സ്പ്രസിന് വന്‍വരവേല്‍പ്പ്

എറണാകുളം വരെ നീട്ടിയ വേളാങ്കണ്ണി എക്‌സ്പ്രസിന്റെ കന്നിയാത്രയില്‍ ആവേശത്തോടെ യാത്രക്കാര്‍. 3 മാസം മുന്‍പാണു വേളാങ്കണ്ണി എക്‌സ്പ്രസ് ഓടിത്തുടങ്ങിയത്. ഞായര്‍ വൈകിട്ട് അഞ്ചിനു വേളാങ്കണ്ണിയില്‍നിന്നു തിരിച്ചു തിങ്കള്‍ രാവിലെ 8.45 കൊല്ലത്ത് എത്തുകയും തിരികെ വൈകിട്ട് 4ന് തിരിച്ചു ചൊവ്വ രാവിലെ വേളാങ്കണ്ണിയില്‍ എത്തുകയും ചെയ്യുന്ന രീതിയിലായിരുന്നു സമയക്രമീകരണം.


കേരളത്തില്‍നിന്നു പോകുന്ന തീര്‍ഥാടകര്‍ക്കു വേളാങ്കണ്ണിയില്‍ എത്തി മടങ്ങിവരുന്നതിനു മറ്റു യാത്രാമാര്‍ഗങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു. പുതിയ ട്രെയിന്‍ വന്നതോടെ ഞായര്‍ രാവിലെ വേളാങ്കണ്ണിയില്‍ എത്തുന്നവര്‍ക്ക് 12 മണിക്കൂറോളം അവിടെ ചെലവഴിച്ച ശേഷം വൈകിട്ടു ട്രെയിനില്‍ കേരളത്തിലേക്കു പുറപ്പെടാം. ഇന്നലെ പുനലൂരില്‍ യാത്രക്കാര്‍ വന്‍സ്വീകരണമാണ് ഏര്‍പ്പെടുത്തിയത്. 2 ലോക്കോപൈലറ്റുമാരെയും മാലയിട്ടു സ്വീകരിച്ചു. പുനലൂരില്‍ നിന്ന് ഇരുനൂറിലധികം യാത്രക്കാര്‍ വേളാങ്കണ്ണിക്ക് പോകാനെത്തി.

വേളാങ്കണ്ണി എക്‌സ്പ്രസ്  ട്രെയിന്‍ സമയം

രാവിലെ 11ന് എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നും 06015- നമ്പര്‍ വേളാങ്കണ്ണി എക്‌സ്പ്രസ് ട്രെയിന്‍ ശനി യാത്ര തിരിച്ച് കൊല്ലത്ത് 02.45 ന് എത്തും. തുടര്‍ന്ന് 04.25 ന് പുനലൂരും 06.55 ന് ചെങ്കോട്ടയിലും 09.25 ന് വിരുദുനഗറിലും 10.35 ന് മാനമധുരയിലും01.55 ന് തിരുച്ചിയിലും ഞായര്‍ രാവിലെ 7ന് വേളാങ്കണിയിലും എത്തും. തിരിച്ച് ഞായര്‍ വൈകിട്ട് 06.50ന് വേളാങ്കണിയില്‍ നിന്നും 06016-ം നമ്പര്‍ എക്‌സ്പ്രസ് പുറപ്പെട്ട് 09.40ന് തിരുച്ചിയിലും 12.10ന് മാനമധുരയിലും 01.45ന് വിരുദ്‌നഗറിലും 04:45 ന് ചെങ്കോട്ടയിലും തിങ്കള്‍ രാവിലെ 6.45ന് പുനലൂരിലും 8ന് കൊല്ലത്തും 12.30ന് എറണാകുളത്തും എത്തും.