കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേള മേയ് 10 മുതല്‍ 16 വരെ

രണ്ടാമതു കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേള (ഐസിഎഫ്എഫ്‌കെ) മേയ് 10 മുതല്‍ 16 വരെ നടക്കും. സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന മേള കൈരളി ,നിള, ശ്രീ, കലാഭവന്‍, ടഗോര്‍ തിയറ്ററുകളിലും നിശാഗന്ധി ഓഡിറ്റോറിയത്തിലുമായി നടക്കുക. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇരുനൂറിലേറെ സിനിമകള്‍ ഏഴു ദിവസങ്ങളിലായി പ്രദര്‍ശിപ്പിക്കും. രാജ്യാന്തര പ്രശസ്തരായ സംവിധായകരും അഭിനേതാക്കളും പിന്നണി പ്രവര്‍ത്തകരും പങ്കെടുക്കും.


ആദിവാസി മേഖല, ചേരിപ്രദേശങ്ങള്‍, അനാഥാലയങ്ങള്‍ എന്നിവിടങ്ങളില്‍ കഴിയുന്ന കുട്ടികളെ തിരുവനന്തപുരത്തു പാര്‍പ്പിച്ചു മേളയില്‍ പങ്കെടുപ്പിക്കുമെന്നു ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എസ്.പി. ദീപക് അറിയിച്ചു. 16,000 കുട്ടികള്‍ മേളയ്‌ക്കെത്തുമെന്നാണു പ്രതീക്ഷ. ദിവസവും വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പൊതുജനങ്ങള്‍ക്കായയി സൗജന്യ പ്രദര്‍ശനമുണ്ടാകും. മേളയിലേക്കു കുട്ടികള്‍ നിര്‍മിച്ച ഹ്രസ്വ ചലച്ചിത്രങ്ങളുടെ എന്‍ട്രി ക്ഷണിച്ചു. മലയാളം, ഇംഗ്ലിഷ് പോസ്റ്റര്‍ ഡിസൈനുകളും ക്ഷണിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക്: 0471-2324932, 2324939.