Kerala

കനകക്കുന്ന്‌ മികച്ച വിനോദ സഞ്ചാര കേന്ദ്രമാകുന്നു; ഡിജിറ്റല്‍ മ്യൂസിയത്തിനും മിയാവാക്കി മാതൃകാവനത്തിനും തുടക്കം

ചരിത്രമുറങ്ങുന്ന കനകക്കുന്നു കൊട്ടാരം വിദേശ ആഭ്യന്തരസഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമാക്കി മാറ്റുന്നതിനുളള പദ്ധതികള്‍ക്കു തുടക്കമായി. തലസ്ഥാനത്തിന്റെ പൈതൃക മുഖഛായയായ കനകക്കുന്നിന്റെ പൗരാണികതയും രാജകീയ പ്രൗഢിയും നിലനിര്‍ത്തുന്ന തിനുളള സംരക്ഷണ പ ദ്ധതികള്‍ക്കൊപ്പം ഡിജിറ്റല്‍ മ്യൂസിയ ത്തിന്റെ നിര്‍മ്മാണോദ്ഘാടനവും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. കനകക്കുന്നി
ലെ സൂര്യകാന്തി മൈതാന ത്തില്‍ അഞ്ചുസെന്റില്‍ ഒരുക്കുന്ന മിയാവാക്കി മാതൃകാ വനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.

മുസിരിസ്, ആലപ്പുഴ, തലശേരി പൈതൃക പദ്ധ തികളെപ്പോ ലെ തിരുവിതാംകൂര്‍
പൈതൃക സംരക്ഷണ പദ്ധതി ആവിഷ്‌കരിക്കണമെ ന്ന് മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍
നിര്‍ദ്ദേശിച്ചു. പ രിസ്ഥിതി സംരക്ഷണത്തിലൂന്നിയ മിയാവാക്കി വനമാതൃക കേരളത്തിലെ
പ്രധാ ന വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവിതാംകൂറിന്റേയും കേരളത്തിന്റേയും സംസ്‌കാരമാണ് ഡിജിറ്റല്‍ മ്യൂസിയത്തിലൂടെ അനാവരണം ചെയ്യുന്ന തെന്ന് ടൂറിസം വ കുപ്പ് സെക്രട്ടറി റാണി ജോര്‍ജ്‌വ്യക്തമാക്കി.
ലോകോത്തര സാ ങ്കേതിക വിദ്യകളുപയോഗിച്ചാണ് ഡിജി റ്റല്‍ മ്യൂസിയം വിഭാവനം
ചെയ്യുന്ന തെന്ന് ടൂറിസം ഡയറക്ടര്‍ പി ബാ ല കിരണ്‍ പ റഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍
പാളയം രാജന്‍ ഡിജിറ്റല്‍ മ്യൂസിയത്തിന്റേയും പൈതൃക സംരക്ഷ ണ പദ്ധതിയുടേയും
നിര്‍മ്മാണോദ്ഘാ ടന ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

കേരളത്തിന്റേയും തിരുവിതാംകൂറിന്റേയും ചരിത്രം അനാ വരണം ചെയ്യുന്ന 8.94 കോടി രൂപ യുടെ പ ദ്ധതിയായ ഡിജി റ്റല്‍ മ്യൂസിയം ഭൂപ്രകൃതി, മതങ്ങള്‍, ആചാരങ്ങള്‍, കല, സംസ്‌കാരം, സു ഗന്ധവ്യഞ്ജനങ്ങള്‍, ആ യൂര്‍വേദം, ഔഷധസസ്യക്കലവറ എന്നിവയുടെ സംക്ഷിപ്‌ത
ശേ ഖ രമാണ്. ഓട്ടോ മോട്ടീവ് ടിക്ക റ്റിംഗ്, മോ ഷന്‍ സെന്‍സര്‍ സ്‌ക്രീന്‍, ഇന്റ റാ ക്ടീവ്
ടേബിള്‍ ടോ പ് ഡിസ്‌പ്ലേ, ഡിജിറ്റല്‍ ഫോ ട്ടോ ഗ്രാഫ് പാനല്‍, മൊബൈല്‍ ആ പ്ലിക്കേ ഷന്‍,
ഓഡിയോ വിഷ്വല്‍ സോണ്‍, ലേസര്‍ പ്രൊ ജക്ഷനോ ടുകൂടിയ ഇടനാഴികള്‍, പ്രൊ ജക്ഷന്‍ മാ
പ്പിംഗ്, പാലസ് മോ ഡല്‍ ആന്‍ഡ് പ്രൊജക്ഷന്‍, സൗണ്ട ് ആന്‍ ഡ് ലൈറ്റ ് ഷോ എന്നിവയാണ്
ഈ പദ്ധതിയിലെ പ്രധാന ഘടകങ്ങള്‍. ഇതുകൂ ടാ തെ 2.95 കോ ടി രൂ പ യുടെ സംരക്ഷണ പദ്ധതിയും ന ടപ്പിലാക്കുന്നുണ്ട്.

സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ തയാറാക്കുന്ന ആദ്യ മിയാവാക്കി മാതൃകാ
വനമാ ണ് കന കക്കുന്നിലേത്. ടൂറിസം വകു പ്പ് അഞ്ചു സെന്റിലാണ് പദ്ധതി നടപ്പിലാക്കിയിരി
ക്കു ന്നത്. ഒപ്പം മൈക്രോ ഇറിഗേഷന്‍ സംവിധാ ന വുമുണ്ട ്. ഒരു പ്രദേശത്ത് സ്വാഭാവികമായി
വളരുന്ന ചെടികള്‍ നട്ടു പിടിപ്പിച്ച് ഭൂമിയുടെ സന്തുലിതാവസ്ഥ പുന:സ്ഥാപിക്കുകയാണ്
മിയാവാക്കി മാതൃകയുടെ അടിസ്ഥാന ലക്ഷ്യം. കാലാവസ്ഥാ വ്യതിയാ ന ത്തിന്റെ
വെല്ലുവിളികള്‍ നേരിടാന്‍ നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച മാതൃക
മിയാവാക്കിയുടേതാ ണെന്ന ് ലോകമെമ്പാടുമുള്ള പരിസ്ഥിതി പ്രവര്‍ത്തക ര്‍ വിലയിരുത്തുന്നു.

സസ്യശാസ്ത്രജ്ഞനും ജപ്പാനിലെ യോക്കോഹോമ സര്‍വ കലാശാലയില്‍ എമറിറ്റസ്
പ്രൊഫസറുമായ തൊണ്ണൂറ്റിയൊന്നുകാരനായ ഡോ. അക്കിറാ മിയാവാക്കി
വികസിപ്പിച്ചെടുത്ത ഈ മാതൃകയിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍
രണ്ടായിരത്തോളം ഇടങ്ങളിലായി അഞ്ചു കോടിയില്‍പരം മരങ്ങള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്.
മിയാവാക്കി മാതൃക പ്രകാരം കു റഞ്ഞത് രണ്ടര സെന്റില്‍ (ആയിരം ചതുരശ്രയ ടി)
ഒരു സ്വാഭാവിക വനം വച്ചു പിടിപ്പിക്കാം. 70 മുതല്‍ 100 വരെ ഇനത്തിലുള്ള സ സ്യങ്ങള്‍ ഈ
സ്ഥലത്തു നട്ടു വളര്‍ത്തണം.

ഉയര്‍ന്ന മരങ്ങള്‍, വള്ളികള്‍, കുറ്റിച്ചെടികള്‍, അടിക്കാട്ടിലെ ചെടികള്‍ ഇവയൊക്കെ ഓരോ ചതുരശ്ര മീറ്ററിലും ഇടക ലര്‍ത്ത നട്ടാണ് കാടു വളര്‍ത്തുന്നത്. ഇത്രയും സ്ഥലത്ത് നാലിനം ചെടികള്‍വ രെ വ ച്ചുപിടിപ്പിക്കാം. ആദ്യ മൂന്നു വര്‍ഷം കള പറിക്കുകയും വളവും വെള്ളവും നല്‍കുകയും വേണം. പിന്നീട് അവ സ്വാഭാവികമായി വളരും.

ഈ മാതൃകയില്‍ ചെടികള്‍ ഒരു വര്‍ഷം കൊണ്ട് മൂന്നു മീറ്റര്‍ ഉയരത്തിലെത്തി
പത്തു വര്‍ഷത്തെ വളര്‍ച്ച നേടും. പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ മിയാവാക്കി വനത്തില്‍
നൂറു വര്‍ഷത്തെ സ്വാഭാവിക വനത്തിന്റെ വളര്‍ച്ച കാണാം.പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും ശാസ്ത്രജ്ഞനുമായ പ്രൊഫ. വി.കെ.ദാമോദരന്‍ പ്രസിഡന്റായ നേച്ചേഴ ്‌സ് ഗ്രീന്‍ ഗാര്‍ഡിയന്‍ ഫൗണ്ടേഷനാണ് ഈപദ്ധതിയുമായി ടൂറിസം വകുപ്പിനെ സമീപിച്ചത്.

നേച്ചേഴ ്‌സ് ഗ്രീന്‍ ഗാര്‍ഡിയന്‍ ഫൗണ്ടേഷന്‍ നാലു മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കി. ഇന്‍വിസ് മള്‍ട്ടിമീഡിയ, കള്‍ച്ചര്‍ ഷോ പ്പീ ഓര്‍ഗാനിക് മിഷന്‍ ചാരിറ്റബിള്‍
സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങളാ ണ് ചെലവ ടക്കമുള്ള നിര്‍വഹണം പൂര്‍ത്തിയാ ക്കിയത്.