Kerala

ചെങ്കോട്ട വഴി കൊല്ലം-എഗ്മോര്‍ എക്‌സ്പ്രസ് അനുവദിച്ച് റെയില്‍വേ ബോര്‍ഡ്

തെക്കന്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്കു നാട്ടിലേക്കു യാത്ര ചെയ്യാന്‍ ഒരു പ്രതിദിന ട്രെയിന്‍ കൂടി. എഗ്മൂറില്‍ നിന്നു ചെങ്കോട്ട വഴി കൊല്ലത്തേക്കുള്ള കൊല്ലം- എഗ്മൂര്‍ എക്‌സ്പ്രസ്. ഒന്നിനു ഡല്‍ഹിയില്‍ ചേര്‍ന്ന റെയില്‍വേ ബോര്‍ഡ് യോഗമാണു പുതിയ ട്രെയിന്‍ അനുവദിച്ചത്. മലയാളികള്‍ക്കൊപ്പം തെക്കന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ക്കും ട്രെയിന്‍ ഗുണം ചെയ്യും.

 

തെക്കന്‍ തമിഴ്‌നാട്ടിലേക്കുള്ള പുതിയ ട്രെയിനുകള്‍ താംബരത്തു നിന്നായിരിക്കും പുറപ്പെടുകയെന്നു ദക്ഷിണ റെയില്‍വേ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, എഗ്മൂറില്‍ നിന്നു ചെങ്കോട്ട വഴി ട്രെയിന്‍ വേണെന്ന ആവശ്യം പരിഗണിച്ചാണു പുതിയ പ്രഖ്യാപനം.നാളെ വൈകിട്ട് 3.15നു എഗ്മൂറില്‍ നിന്നു പുറപ്പെടുന്ന ഉദ്ഘാടന ട്രെയിന്‍ പിറ്റേന്നു രാവിലെ 6.45നു കൊല്ലത്തെത്തും.

തീവണ്ടിയുടെ സ്ഥിരം സമയം വൈകിട്ട് അഞ്ചിനാണ് എഗ്മൂറില്‍ നിന്നു പുറപ്പെട്ടു പിറ്റേന്നു രാവിലെ 8.45നു കൊല്ലത്തെത്തും.തിരിച്ച് കൊല്ലത്ത് നിന്നു രാവിലെ 11.45 നു പുറപ്പെട്ട് പുലര്‍ച്ചെ 3.30നു എഗ്മൂറില്‍ എത്തിച്ചേരും