Career

സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷൻ അംഗീകൃത ടൂർ ഗൈഡ് മാർക്കും ഡ്രൈവർമാർക്കുമുള്ള അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ആർ.ടി മിഷനും (സംസ്ഥാനവിനോദ സഞ്ചാര വകുപ്പ്) മൂന്നാറിലെ ഹോട്ടൽ & റിസോർട്ടുകളുടെ സംഘടനയായ മൂന്നാർ ഡെസ്റ്റിനേഷൻ മേക്കേഴ്സുമായി ചേർന്നു കൊണ്ട് മൂന്നാർ മേഖലയിൽ നിന്നുള്ള അംഗീകൃത ടൂർ ഗൈഡ് മാർക്കും ( COMMUNITY TOUR LEADER) ഡ്രൈവർമാർക്കും (RT CHAUFFEUR) പരിശീലനത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നു. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സംസ്ഥാന സർക്കാരിന്റെ ആർ.ടി മിഷൻ അംഗീതൃത സർട്ടിഫിക്കേറ്റും നൽകുന്നതാണ്.

പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. മുൻ പരിചയം ഉണ്ടെങ്കിൽ അതിന്റെ രേഖകളും, ടൂറിസം മേഖലയിൽ നിന്നും നേടിയിട്ടുള്ള മറ്റ് അംഗീകാരങ്ങൾ ഉണ്ടെങ്കിൽ അതും,തിരിച്ചറിയൽ രേഖയും, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.

അംഗീകൃത ഡ്രൈവർ ട്രെയിനിങ് പ്രോഗ്രാമിന് അപേക്ഷിക്കുന്നവർ (മൂന്നാർ മേഖലയിലെ ടൂറിസ്റ്റ് ടാക്സി , ഓട്ടോ ടാക്സി & ജീപ്പ് ടാക്സി ഡ്രൈവേഴ്സ്) മറ്റ് രേഖകളോടൊപ്പം ഡ്രൈവിംങ്ങ് ലൈസൻസിന്റ കോപ്പിയും സമർപ്പിക്കുക. അപേക്ഷകൾ 10.03.2019 ന് മുമ്പായി നേരിട്ടോ തപാലിലോ എത്തിക്കേണ്ടതാണ്. അപേക്ഷ അയക്കേണ്ട വിലാസം: സെക്രട്ടറി,മൂന്നാർ ഡെസ്റ്റിനേഷൻ മേക്കേഴ്സ്, സ്വിസ് കൗണ്ടി, ചിത്തിരപുരം പി.ഒ, മൂന്നാർ.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക – മനോജ്. (RP, RT Mission ) 9400043111, 9400143111