Places to See

പോഖറയില്‍ ഒളിഞ്ഞിരിക്കുന്ന വിസ്മയങ്ങള്‍

ഹിമാലയന്‍ രാജ്യമായ നേപ്പാളിലെ അതിമനോഹരമായ ഒരു നഗരമാണ് പോഖറാ. ആ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവും (ജനസംഖ്യകൊണ്ട്) ഇതു തന്നെ


തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 200 കി.മീ പടിഞ്ഞാറ് ഫേവാ തടാകത്തിന്റെ തീരത്താണ് ഈ നഗരം. സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 2713 അടി മുതല്‍ 5710 അടിവരെ വ്യത്യസ്ത ഉയരങ്ങളിലുളള സ്ഥലങ്ങള്‍ ഈ പ്രദേശത്തുണ്ട്.

ന്മഹിമാലയത്തിന്റെ മഞ്ഞണിഞ്ഞ കൊടുമുടികള്‍ നിഴലിക്കുന്ന തടാകങ്ങളും നിബിഡ വനങ്ങളും വിവിധ പക്ഷിമൃഗാദികളാല്‍ സമ്പന്നമായ ജൈവസമ്പത്തും ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. ഉയരമേറിയ പല കൊടുമുടികളുടെയും കാഴ്ചകള്‍ക്കും പ്രശസ്തമാണ് ഇവിടം. നേപ്പാളിലെ ഏറ്റവും മനോഹരമായ തടാകമാണ് ഫേവ തടാകം
ലോകത്തെ ഏറ്റവും ഉയരം കൂടിയ പത്തു കൊടുമുടികളില്‍ മൂന്നെണ്ണം അടങ്ങുന്ന അന്നപൂര്‍ണനിരയിലെ വിവിധ ട്രക്കിങ്ങുകള്‍ക്ക് തുടക്കം കുറിക്കുന്നത് പോഖറായില്‍ നിന്നാണ്.

പ്രകൃതി ദൃശ്യങ്ങള്‍ക്കപ്പുറം നേപ്പാളിലെ ഏറ്റവും തിരക്കു പിടിച്ച സാഹസിക വിനോദസഞ്ചാരകേന്ദ്രമായി മാറിയിട്ടുണ്ട് ഇപ്പോള്‍ ഈ പട്ടണം. പാരാഗ്ലൈഡിങ്, സ്‌കൈഡൈവിങ്, സിപ്‌ലൈനിങ്, ബഞ്ചീജംപിങ്, ചെറുതും വലുതുമായ ട്രക്കിങ്ങുകള്‍, പര്‍വ്വതാരോഹണം തുടങ്ങിയവയ്‌ക്കൊക്കെ പോഖറായില്‍ അവസരങ്ങളുണ്ട്.


കാഠ്മണ്ഡുവില്‍ നിന്നു ദിവസവും രാവിലെ പോഖറായിലേക്ക് ടൂറിസ്റ്റ് ബസ് സര്‍വീസുണ്ട്. അഞ്ച്-ആറ് മണിക്കൂറെടുക്കുന്ന യാത്രയാണിത്. 25 മിനിറ്റ് പറന്നാല്‍ പോഖറായിലെത്തുന്ന ചെറുവിമാനങ്ങളും കാഠ്മണ്ഡുവില്‍ നിന്ന് ലഭ്യമാണ്.

ഇന്ത്യന്‍ പൗരന്മാര്‍ക്ക് അതിര്‍ത്തി രാജ്യമായ നേപ്പാളിലേക്ക് സഞ്ചരിക്കാന്‍ വീസ ആവശ്യമില്ല.

ഇന്ത്യന്‍ പാസ്‌പോര്‍ട്ടോ, ഇലക്ഷന്‍ കമ്മിഷന്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡോ തിരിച്ചറിയല്‍ രേഖയായി കയ്യില്‍ കരുതണം. പാസ്‌പോര്‍ട് സൈസ് ഫോട്ടോകളും കൈവശം കരുതേണ്ടതാണ്.