Festival and Events

പ്രണയദിനത്തില്‍ ഭീമന്‍ പുഡ്ഡിങ്ങ് നിര്‍മ്മിക്കാനൊരുങ്ങി ഉദയ സമുദ്ര

പ്രണയദിനത്തില്‍ ഭീമന്‍ പുഡ്ഡിങ്ങ് നിര്‍മ്മിക്കാനൊരുങ്ങി ശംഖുമുഖം ഉദയ സമുദ്ര ഗ്രൂപ്പ്. 1500 കിലോ തൂക്കം വരുന്ന വ്യത്യസ്തമായ ഡെസേര്‍ട്ട് പുഡ്ഡിങ്ങിലൂടെ മലനിരകള്‍, താഴ്വാരങ്ങള്‍, പൂന്തോട്ടങ്ങള്‍ എന്നിവ പുനര്‍നിര്‍മ്മിക്കും.

Photo for representative purpose only

ഫെബ്രുവരി 14ന് രാവിലെ പത്ത് മണിക്ക് നടക്കുന്ന പുഡ്ഡിങ്ങ് പ്രദര്‍ശനം യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ ഭാരവാഹികള്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് ഭീമന്‍ പുഡ്ഡിങ്ങ് ലോക റെക്കോര്‍ട്ടിലേക്ക് കടക്കും.


കഴിഞ്ഞ വര്‍ഷം പ്രണയദിനത്തില്‍ 150ല്‍ പരം ഡെഡേര്‍ട്ടുകള്‍ നിര്‍മ്മിച്ച് ഉദയ ഗ്രൂപ്പ് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡിലേക്ക് പ്രവേശിച്ചിരുന്നു. ‘ഹൃദയങ്ങള്‍ ഒന്നായി’ എന്ന ഡെഡേര്‍ട്ട് പ്രദര്‍ശനത്തിലൂടെ ഉദയ തങ്ങളുടെ മാത്രമായ വിഭവങ്ങള്‍ തയ്യാറാക്കിയിരുന്നു. ഈ വര്‍ഷവും ഉദയയുടെ എല്ലാ ഷെഫുമാരും ചേര്‍ന്നാണ് പുഡ്ഡിങ്ങ് നിര്‍മ്മിക്കുന്നത്.