Kerala

ഹര്‍ത്താൽ മുക്ത കേരളത്തിന് പിന്തുണയേറുന്നു: ടൂറിസം മേഖല വ്യാഴാഴ്ച യോഗം ചേരും

ഹർത്താലിനെതിരെ ജനരോഷം ശക്തമാകുന്നു. ഹർത്താൽ മുക്ത കേരളത്തിന് പിന്തുണയേറുന്നു. കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം, എഴുത്തുകാരൻ സക്കറിയ, വ്യാപാരി വ്യവസായി സംഘടനകൾ, ടൂറിസം രംഗത്തെ സംഘടനകൾ
തുടങ്ങിയവർ ഹർത്താലിനെതിരെ രംഗത്തുവന്നു കഴിഞ്ഞു.

സംസ്ഥാനത്തെ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകൾ ഹർത്താൽ മുക്ത കേരളം തുടർ നടപടികൾക്കായി വ്യാഴാഴ്ച കൊച്ചിയിൽ യോഗം ചേരും. ബി ടി എച്ച് സരോവരത്തിൽ വൈകിട്ട് മൂന്നിനാണ് യോഗം.

ടൂറിസം മേഖലയിലെ 28 സംഘടനകളും യോഗത്തിൽ പങ്കെടുക്കും. ഹര്‍ത്താലുകള്‍ വിനോദ സഞ്ചാരമേഖലയ്ക്ക് കനത്ത തിരിച്ചടിയാണ്. 10 ലക്ഷം വിദേശ ടൂറിസ്റ്റുകളാണ് പ്രതിവർഷം കേരളം സന്ദര്‍ശിക്കുന്നത്.

കഴിഞ്ഞ വര്‍ഷം 120 ഹര്‍ത്താലുകളാണ് കേരളത്തിൽ നടന്നത്. ഈ വര്‍ഷം ഇതിനകം 97 ഹർത്താലായി. വിദേശികളുടെ അവരുടെ ഒഴിവ് ദിനങ്ങള്‍ ആറ് മാസം മുന്‍പേ തന്നെ തീരുമാനിക്കുന്നതാണ് അങ്ങനെ ദിവസങ്ങള്‍ പ്ലാന്‍ ചെയ്താണ് അവര്‍ ഇവിടെ എത്തുന്നത്.

Procession organized by ATTOI in Thiruvananthapura

10 ദിവസം ഇവിടെ തങ്ങാന്‍ എത്തുന്നവര്‍ ഹര്‍ത്താലുകളും ബന്ദും കാരണം ഹോട്ടല്‍ മുറി പോലും വിട്ട് പുറത്ത് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ്. പലരും ഇതുകൊണ്ട് തന്നെ ട്രിപ്പുകള്‍ പാതി വഴി ഉപേക്ഷിച്ച് പോവുകയാണ്. ക്രമാതീതമായി ഹര്‍ത്താലുകള്‍ വന്നാല്‍ മേഖലയില്‍ ഉണ്ടാകാന്‍ പോകുന്ന നഷ്ടം ചിന്തിക്കാന്‍ പോലും കഴിയില്ല. ഒപ്പം തൊഴില്‍ നഷ്ടവും സംഭവിക്കുന്നുണ്ട്.