Kerala

അറിയാം കണ്ണൂര്‍ വിമാനത്താവളത്തിലെ ആഭ്യന്തര സര്‍വീസുകള്‍

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം കഴിഞ്ഞതോടെ വര്‍ഷങ്ങളായി കാത്തിരുന്ന സ്വപ്നം യാഥാര്‍ത്യമായതിന്റെ സന്തോഷത്തിലാണ് നാട്ടുകാരും പ്രവാസികളും. നിരവധി രാജ്യന്തര-ആഭ്യന്തര സര്‍വ്വീസുകളാണ് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്നത്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് റിയാദിലേക്കും ഷാര്‍ജയിലേക്കും ദോഹയിലേക്കുമാണ് അന്താരാഷ്ട്ര സര്‍വ്വീസുകളുള്ളത്. രാവിലെ എട്ടിന് കണ്ണൂരില്‍ നിന്നും രാത്രി 9.05ന് തിരികെയുമാണ് റിയാദ് സര്‍വ്വീസ്.

ഷാര്‍ജയിലേക്ക് രാവിലെ ഒന്‍പതിനും തിരികെ വൈകിട്ട് 5.40നുമാണ് ഷാര്‍ജ സര്‍വ്വീസ്. രാവിലെ 5.45ന് കണ്ണൂരിലെത്തിയ ദോഹ വിമാനം തിരികെ രാത്രി 8.20ന് സര്‍വ്വീസ് നടത്തും. അബുദബിയിലേക്ക് ഇന്ന് സര്‍വ്വീസില്ല. ചൊവ്വ, ബുധന്‍, ഞായര്‍ ദിവസങ്ങളിലാണ് ഈ സര്‍വ്വീസ്.
രാവിലെ ഒന്‍പതിന് അബുദബിയിലേക്കും തിരികെ വൈകിട്ട് ആറിനുമാണ് സര്‍വ്വീസ്. ആഭ്യന്തര യാത്രക്കാര്‍ക്കായി ഗോ എയര്‍ ഒരു മണിക്ക് ബംഗലുരുവിലേക്കും തിരികെ 2.50ന് കണ്ണൂരേക്കുമാണ് സര്‍വ്വീസ്. വൈകിട്ട് 5.20ന് ഹൈദരാബാദിലേക്കും തിരികെ 7.45ന് കണ്ണൂരേക്കും ഇന്ന് സര്‍വ്വീസുണ്ട്. ചെന്നൈയിലേക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ വൈകിട്ട് 6.10നാണ് സര്‍വ്വീസ്. തിരികെ ഇതേ രീതിയില്‍ 08.05ന് കണ്ണൂരിലേക്കും സര്‍വ്വീസ് ഉണ്ടാകും.