India

ഊബര്‍ ഈറ്റ്സിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡറായി ആലിയ ഭട്ട്

ഭക്ഷണ വിതരണ ദാതാക്കളായ ഊബര്‍ ഈറ്റ്സിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് താരം ആലിയ ഭട്ടിനെ തെരഞ്ഞെടുത്തു. യൂബര്‍ ഈറ്റ്സ് ബ്രാന്‍ഡ് അംബാസിഡറെ നിയമിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ.ആലിയ പോലുള്ളൊരു വ്യക്തിയെ കമ്പനിയുടെ ബോര്‍ഡിലേക്ക് വരുന്നത് ഏറെ സന്തോഷുമുള്ള കാര്യമാണെന്നാണ് ഊബര്‍ ഈറ്റ്സ് ഇന്ത്യ ആന്‍ഡ് ദക്ഷിണ ഏഷ്യന്‍ തലവന്‍ ഭാവിക് റാത്തോഡ് പറഞ്ഞത്.

‘ആലിയ ഇന്ത്യയിലെ ദശലക്ഷം ആളുകളുടെ പ്രചോദനമാണ്. യുവാക്കള്‍ ആലിയയുടെ ഊര്‍ജ്ജസ്വലതലും വ്യക്തിത്വവും പിന്‍തുടാന്‍ ശ്രമിക്കുകയാണ്. ആലിയയുടെ ചുറുചുറുക്കും തനത് ശൈലിയുമാണ് ഒരു നടി എന്ന നിലയില്‍ അവരെ പ്രശസ്തയാക്കിയത്. ഈ ഗുണങ്ങള്‍ ഊബര്‍ ഇറ്റ്സിന്റെയും അവിഭാജ്യ ഘടകമാണ്. ഇതുതന്നെയാണ് യൂബര്‍ ഈറ്റ്സിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡറായി ആലിയെ കമ്പനി തെരഞ്ഞെടുത്തത്,’ എന്ന് റാത്തോഡ് വ്യക്തമാക്കി.

2017-നാണ് ഊബര്‍ ഈറ്റസ് ഇന്ത്യയില്‍ സേവനം ആരംഭിച്ചത്. രാജ്യത്ത് 37 നഗരങ്ങളില്‍ ഊബര്‍ ഈറ്റ്സിന്റെ സേവനം ലഭ്യമാണ്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ ഊബര്‍ തന്നെയാണ് ഊബര്‍ ഈറ്റ്സ് സേവനത്തിന് പിന്നിലും. അമേരിക്കയില്‍ 31 ഔട്ട്ലെറ്റുകള്‍ മാത്രമാണ് ഊബറിനുള്ളത്.

2014ല്‍ ലോസ് ഏഞ്ചല്‍സില്‍ ചെറിയ രീതിയില്‍ ഭക്ഷണ വിതരണ ദാതാക്കാളായി തുടങ്ങിയതാണ് ഊബര്‍ ഈറ്റ്സ്. 2015 ഡിസംബറില്‍ പ്രത്യേക ആപ്ലിക്കേഷനായി ടോറന്റോയില്‍ ഊബര്‍ ഈറ്റ്സ് അവതരിപ്പിച്ചു. ഇന്ന് ലോകത്ത് 350ലധികം നഗരങ്ങളില്‍ ഒറ്റ ആപ്ലിക്കേഷനില്‍ ഊബര്‍ ഈറ്റ്സിന്റെ സേവനം ലഭ്യമാണ്.