കണ്ണൂരില്‍ ആദ്യ യാത്രക്കാരനായി അമിത് ഷാ ഇറങ്ങി


ഉദ്ഘാടനത്തിന് മുന്‍പേ കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യ യാത്രക്കാരനിറങ്ങി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് പ്രത്യേക വിമാനത്തില്‍ രാവിലെ 11.30നു എത്തിയത്. ബിജെപി പരിപാടികളില്‍ പങ്കെടുക്കാനാണ് അമിത് ഷായുടെ വരവ്.
ഡല്‍ഹി ആസ്ഥാനമായ എ ആര്‍ എയര്‍വേയ്സാണ് അമിത് ഷായ്ക്ക് പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയത്.നോണ്‍ ഷെഡ്യൂള്‍ഡ്‌ വിമാനങ്ങള്‍ പറത്താന്‍ലൈസന്‍സുള്ള സ്ഥാപനമാണ്‌ ഇത്.

കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ പ്രത്യേക അനുമതിയോടു കൂടിയാണ് അമിത് ഷായുടെ വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്‌.
ഡിസംബര്‍ 9നു വിമാനത്താവളത്തിന്റെ ഉദ്ഘാടനം നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.