News

ലോകസമാധാനത്തിന് ടൂറിസം ഏറ്റവും നല്ല ഉപാധി – അൽഫോൺസ് കണ്ണന്താനം

രാജ്യങ്ങൾ തമ്മിലുള്ള ദൃഢമായ ബന്ധങ്ങൾ ടൂറിസം – സഹകരണ മേഖലകൾക്ക് ശക്തമായ അടിത്തറ നൽകുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം.

1893 നും 1914 നും ഇടക്കുള്ള കാലയളവിൽ ദക്ഷിണാഫ്രിക്കയിൽ യുവ അഭിഭാഷകനായി പ്രവർത്തിച്ച മഹാത്മാ ഗാന്ധി ഇത്തരത്തിൽ ഇന്ത്യയും ദക്ഷിണ ആഫ്രിക്കയും തമ്മിലുള്ള പ്രത്യേക ബന്ധത്തിന് കാരണമായി.

ദക്ഷിണ ആഫ്രിക്കയിലെ പോർട്ട് എലിസബത്തിൽ നടക്കുന്ന ഇന്ത്യൻ മഹാസമുദ്രം റിം അസോസിയേഷൻ (IORA) മെമ്പർ രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കണ്ണന്താനം. ലോക സമാധാനത്തിനു ഏറ്റവും നല്ല ഉപാധി ടൂറിസമാണെന്നും അദ്ദേഹം പറഞ്ഞു.

21 രാജ്യങ്ങളുടെ ടുറിസം മന്ത്രിമാരാണ് IORA സമ്മേളനത്തിൽ പങ്കെടുക്കുന്നത് .