News

പ്രചരണങ്ങള്‍ ഏശിയില്ല; ട്രാവല്‍ മാര്‍ട്ടുകളില്‍ ടൂറിസം മന്ത്രി പങ്കെടുക്കും


പ്രളയത്തില്‍ ആഘാതമേറ്റ കേരള ടൂറിസത്തെ കരകയറ്റാന്‍ ടൂറിസം വകുപ്പ് തീവ്രശ്രമം തുടരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന് മുന്‍നിശ്ചയ പ്രകാരം ട്രാവല്‍ മാര്‍ട്ടുകളില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചു.

പ്രളയക്കെടുതി മറികടക്കുന്ന കേരളത്തിലേക്ക് സഞ്ചാരികളെ സ്വാഗതം ചെയ്യാന്‍ ട്രാവല്‍ മാര്‍ട്ടുകള്‍ അവസരമാക്കുമെന്ന് ടൂറിസം വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.

ഈ മാസം 20ന് ടോക്കിയോയില്‍ ജപ്പാന്‍ അസോസിയേഷന്‍ ഓഫ് ട്രാവല്‍ ഏജന്റ്സ് (ജെഎടിഎ) സംഘടിപ്പിക്കുന്ന ടൂറിസം എക്സ്പോ,ഒക്ടോബര്‍ 17 നു സിംഗപ്പൂരില്‍ നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ട്രാവല്‍ മാര്‍ട്ടായ ഐടിബി ഏഷ്യ,നവംബര്‍ 16നു ഷാംഗ്ഹായില്‍ തുടങ്ങുന്ന ചൈന ഇന്‍റര്‍നാഷണല്‍ ട്രാവല്‍ മാര്‍ട്ട് എന്നിവയില്‍ പങ്കെടുക്കാനാണ് മന്ത്രിക്ക് അനുമതി.
ചൈന, ജപ്പാന്‍ എന്നിവിടങ്ങളില്‍ കേരള ടൂറിസം അടുത്തിടെ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പ്രചരണം ശക്തമാക്കിയിരുന്നു. കേരളത്തിലേക്ക് ഈ രാജ്യങ്ങളില്‍ നിന്ന് സഞ്ചാരികളെ കൂടുതലായെത്തിക്കാമെന്ന കണക്കുകൂട്ടലിലാണിത്.
ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ നിരവധി വ്യക്തികളും സ്ഥാപനങ്ങളും ഈ ട്രാവല്‍ മാര്‍ട്ടുകളില്‍ പങ്കെടുക്കും