News

കുടിവെള്ളം തരും ഗുജറാത്ത് ബസ് കേരളത്തില്‍

പ്രളയബാധിതര്‍ക്ക് കുടി വെള്ളം ലഭ്യമാക്കാന്‍ ബസുമായി ഗുജറാത്തില്‍ നിന്നുള്ള സംഘം. കേന്ദ്ര സമുദ്ര ലവണ ഗവേഷണ സ്ഥാപനത്തിലെ സംഘമാണ് കേരളത്തിലേക്ക് തിരിച്ചത്.

ഏതു മലിനജലവും ഈ ബസ് കുടിവെള്ളമാക്കി നല്‍കും. അതും ലോകാരോഗ്യ സംഘടന നിഷ്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡപ്രകാരം.
പ്രതിദിനം നാല്‍പ്പതിനായിരം ലിറ്റര്‍ കുടിവെള്ളം നല്‍കാന്‍ ബസിനു ശേഷിയുണ്ട്.

ഇതില്‍ സ്ഥാപിചിട്ടുള്ള അത്യാധുനിക ശുദ്ധീകരണ സംവിധാനങ്ങളിലൂടെയാണ് മലിനജലം കുടിവെള്ളമാക്കുന്നത്. ശുദ്ധീകരണ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ വേണ്ട 23കിലോവാട്ട് വൈദ്യുതി ബസില്‍ ഘടിപ്പിച്ച ജനറേറ്ററില്‍ നിന്നും ഉത്പാദിപ്പിക്കും.ബസിനു മുകളില്‍ സോളാര്‍ പാനലുകളും ഘടിപ്പിച്ചിട്ടുണ്ട്.