News

മഴയില്‍ വെള്ളം കുടിച്ച വണ്ടികളെ ഓടിക്കാം; വാഗ്ദാനവുമായി കാര്‍ കമ്പനികള്‍ മുതല്‍ വര്‍ക്ക്ഷോപ്പ് ഉടമകള്‍ വരെ; സേവനം സൗജന്യം


പ്രളയക്കെടുതിയില്‍ വെള്ളം കയറി ഓഫായതും സ്റ്റാര്‍ട്ടാക്കാന്‍ കഴിയാതെ പോയതുമായ വാഹനങ്ങള്‍ ഓടിപ്പിക്കാന്‍ കാര്‍ കമ്പനികള്‍ മുതല്‍ വര്‍ക്ക്ഷോപ്പ് ഉടമകള്‍ വരെ രംഗത്ത്.
സൗജന്യമായി വാഹനം വലിച്ചുകൊണ്ടുപോകല്‍ മുതല്‍ അറ്റകുറ്റപ്പണി വരെയാണ് ടാറ്റാ മോട്ടോഴ്സിന്റെ വാഗ്ദാനം
മെഴ്സിഡസ് ബെന്‍സ് പ്രത്യേക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഏതൊക്കെ സേവനം സൗജന്യമായി ലഭ്യമാക്കാമെന്ന് സമിതി പരിശോധിക്കും.
ഫോക്സ് വാഗണ്‍ കാറുകള്‍ക്ക് സൗജന്യവഴിയോര സേവനം ലഭ്യമാക്കും. 1800 102 1155 എന്ന നമ്പരിലേക്കോ 1800 419 1155 എന്ന നമ്പറിലേക്കോ വിളിച്ചാല്‍ മതി. കേടായ ഫോക്സ്വാഗണ്‍ കാറുകള്‍ തൊട്ടടുത്ത ഡീലറുടെ പക്കല്‍ സൗജന്യമായി എത്തിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചു.
ബിഎംഡബ്ല്യു കാറുകള്‍ സൗജന്യമായി വഴിയോര സേവനം നല്‍കും.സ്പെയര്‍ പാര്‍ട്ട്സുകള്‍ അടിയന്തിരമായി കേരളത്തിലെത്തിക്കാനും കമ്പനി നിര്‍ദേശം നല്‍കി.
നിസാന്‍, ഡാറ്റ്സണ്‍ കാറുകളും സൗജന്യസേവനം വാഗ്ദാനം ചെയ്തിട്ടുണ്ട്. 24 മണിക്കൂര്‍ ഹെല്‍പ് ഡെസ്കിലും വിളിക്കാം.നമ്പര്‍: 1800 209 3456.

സംസ്ഥാനത്തെ വര്‍ക്ക്ഷോപ്പ് ഉടമകളും സൗജന്യ സേവനം വാഗ്ദാനം ചെയ്തിട്ടുണ്ട്. അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്‌ഷോപ്സ് കേരളയുടെ ഫ്രീ ചെക്കപ്പ് കാമ്പയിൻ തുടങ്ങി.
വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോകുകയോ വഴിമദ്ധ്യേ ബ്രേക്ക് ഡൗൺ ആയിപ്പോകുകയോ ചെയ്യുന്ന വാഹനങ്ങൾ സൗജന്യമായി സ്റ്റാർട്ടാക്കിക്കൊടുക്കുന്നതിന് സംഘടനയുടെ അംഗങ്ങൾ സംസ്ഥാനത്താകമാനം സജ്ജമായിരിക്കുന്നു. ബന്ധപ്പെടേണ്ട നമ്പർ
സ്റ്റേറ്റ് കോഡിനേറ്റേഴ്സ്:
കെ.ജി.ഗോപകുമാർ: 9447068853
കെ. എ. ജോസഫ് : 9744871872
തിരുവനന്തപുരം – ഗോപകുമാർ: 9447049853
കൊല്ലം- ബാബുരാജ്: 9447555602
പത്തനംതിട്ട – സുനിൽ: 9447295304
കോട്ടയം – രാജൻ: 9656511655
ഇടുക്കി – മോഹനൻ: 9446609807
ആലപ്പുഴ – കുഞ്ഞുമോൻ: 9447015391
എറണാകുളം- ജീവൻ: 9895820967
തൃശ്ശൂർ – വിനോദ് കുമാർ: 9847919626
പാലക്കാട് – രാജൻ: 9447480329
മലപ്പുറം – കബീർ: 9846746663
കോഴിക്കോട്- പ്രദീപൻ: 9745713631
വയനാട്- ബിജോയ്: 8943339161
കണ്ണൂർ – പ്രസീൽ കുമാർ: 9744301007
കാസർഗോഡ് – സുധീർ മേനോൻ: 9847133407