Kerala

പ്രളയക്കെടുതിയില്‍ കേരളം; ഈ റോഡിലൂടെ യാത്ര വേണ്ട

ദിവസങ്ങളായി കേരളത്തില് തുടരുന്ന മഴ മൂലം സംസ്ഥാനത്തിന്റെ മിക്ക ഇടങ്ങളും ജലത്തില്‍ മുങ്ങി. വെള്ളക്കെട്ട് മാറുന്നത് വരെ കേരളത്തിലെ ഈ റോഡുകളിലൂടെ യാത്ര വേണ്ട


കൊല്ലം

കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ പുനലൂര്‍ മുതല്‍ കോട്ടവാസല്‍ വരെ, എം സി റോഡില്‍ അകമണ്‍ ഭാഗത്ത് റോഡിന്റെ ഒരു ഭാഗത്ത കൂടി മാത്രം ഗതാഗതം അനുവദിക്കുന്നൊള്ളൂ

പത്തനംതിട്ട

തിരുവല്ല- കുമ്പഴ (ടി കെ)റോഡ്, പുനലൂര്‍-മൂവാറ്റുപുഴ, അടൂര്‍-പത്തനംതിട്ട, മണ്ണാരുക്കുളഞ്ഞി-പമ്പ, എം സി റോഡില്‍ ചെങ്ങന്നൂര്‍ മുതല്‍ തിരുമൂലപുരം വരെ

ആലപ്പുഴ

എം സി റോഡില്‍ മുളക്കുഴ, ചെങ്ങന്നൂര്‍ ടൗണ്‍, മുണ്ടന്‍കാവ്, കല്ലിശ്ശേരി, മഴുക്കീര്‍ പ്രാവിന്‍കൂട് ജംക്ഷന്‍, അങഅങാടിക്കല്‍ തുടങ്ങിയ പ്രദേശങ്ങളിലും, അമ്പലപ്പുഴ-തിരുവല്ല റോഡിലെ ചില പ്രദേശങ്ങള്‍, മാന്നാര്‍-തിരുവല്ല റോഡിലെ പരുമല, എടത്വ-ഹരിപ്പാട് റോഡ്, നീരേറ്റുപ്പുറം-കിടങ്ങറ റോഡ്, ചെങ്ങന്നൂര്‍-പാണ്ടനാട് റോഡ്.

കോട്ടയം

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ്, എം സി റോഡ്, ചങ്ങനാശ്ശേരി-തിരുവല്ല റോഡ്, വൈക്കം തലയോലപറമ്പ്,

ഇടുക്കി

തൊടുപ്പുഴ-പുളിയന്‍മല സംസ്ഥാനപാത, കൊച്ചി-ധനുഷ്‌കോടി ദേശീയപാത, മൂന്നാര്‍-മറയൂര്‍-ഉദുമല്‍പേട്ട ദേശീയപാത, കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാത, കുട്ടിക്കാനം-കട്ടപ്പന സംസ്ഥാനപാത

എറണാകുളം

ദേശീയപാത544ല്‍ വാളകം, കടാതി,കാരക്കുന്നം, മൂവാറ്റുപ്പുഴ എം സി റോഡിന് സമീപം വാഴപ്പിള്ളി, കൊച്ചി-സേലം ദേശീയപാത

തൃശ്ശൂര്‍

തൃശ്ശൂര്‍-പാലക്കാട് ദേശീയപാത, തൃശ്ശൂര്‍-ഷൊര്‍ണൂര്‍ സംസ്ഥാനപാത, കൊച്ചിന്‍ പാലത്തില്‍ കൂടി വാഹനങ്ങളെ കടത്തി വിടില്ല.

പാലക്കാട്

വടക്കാഞ്ചേരി-മണ്ണുന്തി ദേശീയപാത, പാലക്കാട്-ഷൊര്‍ണൂര്‍ സംസ്ഥാനപാത, കോങ്ങാട്-ചെര്‍പുളശ്ശേരി, പാലക്കാട്-മണ്ണാര്‍ക്കാട്-കോഴിക്കോട് ദേശീയപാത, ശ്രീകൃഷ്ണപുരം-മണ്ണാര്‍ക്കാട് പാത

മലപ്പുറം

കോളിക്കോട്-പാലക്കാട് ദേശീയപാത, നിലമ്പൂര്‍ നാടുകാണി ചുരം, തിരൂര്‍-കുറ്റിപ്പുറം റോഡ്, എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാത, മഞ്ചേരി ടൗണ്‍ ബൈപാസ്

കോഴിക്കോട്

കോഴിക്കോട്-വയനാട് ദേശീയപാത 766. കോഴിക്കോട്-ബാലുശ്ശേരി റോഡ്, കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാത

വയനാട്

പ്രധാനപാതകളിലെ എല്ലാ ഗതാഗതവും സത്ംഭിച്ചു

കണ്ണൂര്‍

വയനാട് ചുരം റോഡ്, പാല്‍ചുരം മുതല്‍ ബോയ്‌സ് ടൗണ്‍ വരെ

കാസര്‍കോട്
കാഞ്ഞാങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാത, ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാനപാത,

ബെംഗളൂരു
ദേശീയപാത 766, ഗൂഡലൂര്‍-ഊട്ടി, ദേശീയപാത ഷിറാഡി ഘട്ട് 29 വരെ