News

കടകംപള്ളിക്കു മറുപടിയുമായി കണ്ണന്താനം; ‘താൻ കേരളത്തിന്റെ മാത്രം മന്ത്രിയല്ല’

അൽഫോൺസ് കണ്ണന്താനം കേന്ദ്ര ടൂറിസം മന്ത്രിയായ ശേഷം കേരളത്തിനു വേണ്ടത്ര സഹായം കിട്ടുന്നില്ലെന്ന സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി കണ്ണന്താനം.

നടപ്പാക്കാൻ കഴിയുന്ന പദ്ധതികളേ താൻ പ്രഖ്യാപിക്കാറുള്ളൂ. കടകംപള്ളിയുടെ പരാമർശങ്ങൾ എന്തുകൊണ്ടെന്ന് അറിയില്ല. 400 കോടിയുടെ പദ്ധതികൾ ഇതിനകം കേരളത്തിന് നൽകി. ഇതിൽ എത്ര പദ്ധതി പൂർത്തിയാക്കിയെന്നു കടകംപള്ളി പറയണം.ശബരിമല അടക്കമുള്ള പദ്ധതികളുടെ സ്ഥിതിയും പറയണം.

താൻ കേരളത്തിന്റെ ടൂറിസം മന്ത്രിയാണ്. ഇന്ത്യയുടെ മന്ത്രിയാണ്. എന്നിട്ടും കേരളത്തെ വഴിവിട്ടു സഹായിച്ചു.

പ്രായോഗികമായ നിർദേശങ്ങളാണ് കേരളത്തിൽ നിന്ന് വരേണ്ടത്. ടൂറിസം മന്ത്രാലയത്തിന് 1320 കോടി രൂപ മാത്രമാണ് ബജറ്റ് വിഹിതമെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു.