News

ലാല്‍ബാഗ് പുഷ്‌പോത്സവത്തിന് തുടക്കമായി

പൂന്തോട്ട നഗരിയിലെ ഉദ്യാനം ലാല്‍ബാഗില്‍ സ്വാതന്ത്ര്യദിന പുഷ്പമേള ഇന്നാരംഭിക്കും. രാവിലെ 9.30 മുതല്‍ വൈകുന്നേരം ഏഴു മണി വരെയാണ് കാണിക്കള്‍ക്ക് പുഷ്‌പോത്സവം ആസ്വദിക്കുവാന്‍ കഴിയുന്നത്.

15ന് സമാപിക്കുന്ന പുഷ്‌പോത്സവത്തിന് മുതിര്‍ന്നവര്‍ക്ക് 7 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സംഘമായി പുഷ്‌പോത്സവം കാണുവാന്‍ എത്തുന്നവര്‍ക്ക് ആഗസ്ത് അഞ്ച്, 11, 12,15 തീയതികളില്‍ പ്രവേശനം സൗജന്യമാണ്.

സന്ദര്‍ശകര്‍ക്കായി ക്ലോക്ക് റൂം സൗകര്യം ഈ വട്ടം ഏര്‍പ്പെടുത്തിയിട്ടുണ്ട്.